മറുനാട്ടിൽ ഓണം ഇക്കുറി ഓൺലൈനിൽ: ആഘോഷങ്ങൾക്ക് തുടക്കമിട്ട് ബാംഗ്ലൂർ മലയാളീ സോൺ കൂട്ടായ്മ

By Web TeamFirst Published Aug 2, 2020, 1:22 AM IST
Highlights

 നാട്ടിലുള്ളവരെ വെല്ലുന്ന രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന മറുനാടൻ മലയാളികളും കൊവിഡ് കാരണം ഇക്കുറി പ്രതിസന്ധിയിലാണ്. എങ്കിലും നവീനമായ ആശയങ്ങൾ കൊണ്ട്  ഇക്കുറിയും ഓണം കൊണ്ടാടാം എന്ന പ്രതീക്ഷയിലാണ് അവർ.

ബാംഗ്ലൂർ: കൊവിഡ് വൈറസിൻ്റെ ആഗോളതലത്തിൽ തന്നെ മനുഷ്യജീവിതത്തെ ബാധിച്ചതോടെ 2020-ലെ എല്ലാ ആഘോഷങ്ങളും നിറം മങ്ങുകയോ മാറ്റിവയ്ക്കുകയോ ചെയ്യുകയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ഗംഭീരമായി കൊണ്ടാടുന്ന ഓണത്തിനും ഇക്കുറി കൊവിഡ് കെണിയായിട്ടുണ്ട്. നാട്ടിലുള്ളവരെ വെല്ലുന്ന രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന മറുനാടൻ മലയാളികളും കൊവിഡ് കാരണം ഇക്കുറി പ്രതിസന്ധിയിലാണ്. എങ്കിലും നവീനമായ ആശയങ്ങൾ കൊണ്ട്  ഇക്കുറിയും ഓണം കൊണ്ടാടാം എന്ന പ്രതീക്ഷയിലാണ് അവർ. 

ബെംഗളൂരു നഗരത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 10 ലക്ഷത്തിന് മുകളിൽ മലയാളികൾ ആണ് താമസിക്കുന്നത്.  ബെംഗളൂരു മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മകളിൽ ഒന്നാണ് ബെംഗളൂരു മലയാളി സോൺ എന്ന ഫേസ്ബുക്ക് ​ഗ്രൂപ്പ്.  ഓണാഘോഷങ്ങൾ, വാർഷികാഘോഷങ്ങൾ, ഫ്‌ളാഷ്മൊബ്, ഫിലിം ഫെസ്റ്റിവൽ തുടങ്ങി 15 ൽ ഏറെ ഗ്രൂപ്പ് ഇവെന്റുകൾ ആണ് 2017 മുതൽ 2019 വരെ ഈ ഗ്രൂപ്പ് നടത്തിയിട്ടുള്ളത്. എന്നാൽ ഇക്കുറി കൊറോണ കാരണം ആഘോഷങ്ങൾക്ക് വിലക്കുണ്ടെങ്കിലും കാണാം വിറ്റും ഓണം ഉണ്ണണം എന്ന ചിന്തയിൽ ഓൺലൈൻ ഓണാഘോഷത്തിനുള്ള സാധ്യത തിരയുകയാണ് ഈ ഫേസ്ബുക്ക് ​ഗ്രൂപ്പ്. 

ആൾക്കൂട്ടത്തിന് വിലക്കുള്ളതിനാൽ ഓൺലൈനിൽ സാധ്യമായത്ര ഓണമത്സരങ്ങൾ സംഘടിപ്പിക്കാനാണ് ​ഗ്രൂപ്പിൻ്റെ തീരുമാനം. 8 മുതൽ 10 പേര് വരെ ഉള്ള 25 ഓളം വരുന്ന ടീമുകൾ ആണ് ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. അവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകാൻ ഗ്രൂപ്പിന്റെ അഡ്മിൻ പാനലും പിന്നെ ഈ മത്സങ്ങൾക്കു വേണ്ട തയ്യാറാക്കിയ ഓൺലൈൻ ഗെയിം കമ്മിറ്റിയും രംഗത്തുണ്ട്. ​ഗ്രൂപ്പിലെ നാൽപ്പതിനായിരത്തോളം അം​ഗളങ്ങളുടെ പിന്തുണയോടെ ഓൺലൈൻ വഴിയുള്ള ഓണോഘോഷം വിജയകരമായി സംഘടിപ്പിക്കാനാവും എന്ന പ്രതീക്ഷയലാണ് അണിയറപ്രവ‍ർത്തക‍ർ. ഓണസദ്യയും ഓണക്കളികളും ഇല്ലെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സമാനമായ രീതിയിൽ ഓണം ആ​ഘോഷിക്കാനുള്ള വഴി തേടുകയാണ് കേരളത്തിന് പുറത്തെ വിവിധ ന​ഗരങ്ങളിലെ മലയാളി കൂട്ടായ്മകളും

click me!