Latest Videos

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 876 മരണം

By Web TeamFirst Published Aug 18, 2020, 9:45 AM IST
Highlights

നിലവിൽ 6,73,166 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. 19,77,779 പേർ രോഗമുക്തി നേടി. നിലവിൽ 72.51ശതമാനമാണ് രോഗമുക്തി നിരക്ക്.

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നു. ഇത് വരെ 27, 02,742 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 55, 079 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 876 മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ കൊവിഡ് മരണം 51,797ആയി.  

നിലവിൽ 6,73,166 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. 19,77,779 പേർ രോഗമുക്തി നേടി. നിലവിൽ 72.51ശതമാനമാണ് രോഗമുക്തി നിരക്ക്.  24 മണിക്കൂറിനിടെ 8,99,864 പരിശോധനകൾ കൂടി നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. 

ഇതിനിടെ ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ കിട്ടാനുള്ള ഇന്ത്യ തേടുകയാണ്. ആദ്യ വാക്സിൻ വികസിപ്പിച്ചു എന്നവകാശപ്പെട്ട റഷ്യൻ കമ്പനിയുമായി ഇന്ത്യ ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ട്. സ്പുട്നിക് എന്ന വാക്സിൻ വികസിപ്പിച്ച മോസ്കോയിലെ റഷ്യൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുമായാണ് ചർച്ച നടത്തുന്നത്. ഇന്ത്യൻ എംബസിയാണ് കേന്ദ്ര സർക്കാർ നിർദേശ പ്രകാരം ചർച്ച നടത്തുന്നത്. റഷ്യൻ വാക്സിൻ സുരക്ഷിതമെന്ന് തെളിഞ്ഞാൽ ഉടൻ ഇന്ത്യയിൽ എത്തിക്കാനുള്ള സാധ്യതകളാണ് ആരായുന്നത്. റഷ്യയുടെ വാക്സിൻ അവകാശവാദം ഇതുവരെ ലോകാരോഗ്യ സംഘടന അടക്കമുള്ള ആഗോള വിദഗ്ധർ അംഗീകരിച്ചിട്ടില്ല.
 

click me!