52 ലക്ഷം കടന്ന് കൊവിഡ് കണക്ക്; 1174 മരണം കൂടി സ്ഥിരീകരിച്ചു

By Web TeamFirst Published Sep 18, 2020, 9:57 AM IST
Highlights

നിലവിൽ 10,17,754 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 41,12,551 പേർ ഇത് വരെ രോഗമുക്തി നേടി. 78.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്തെ ആറുപത് ശതമാനം കൊവിഡ് രോഗികളും 5 സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൾ.

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,424 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 52,14,677 ആയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. 1174 മരണം കൂടി പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ഇത് വരെ 84,372 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 1.63 ശതമാനമാണ് രാജ്യത്ത് മരണ നിരക്ക്.

നിലവിൽ 10,17,754 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 41,12,551 പേർ ഇത് വരെ രോഗമുക്തി നേടി. 78.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്തെ ആറുപത് ശതമാനം കൊവിഡ് രോഗികളും 5 സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൾ. കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും ഉൾപ്പെടെ 13 ഇടങ്ങളിൽ നിലവിൽ രോഗികൾ 5000 താഴെയെന്നും കേന്ദ്ര സർക്കാർ പറയുന്നു.

സംസ്ഥാനങ്ങളിൽ മഹാരാഷ്ടയിൽ പ്രതിദിന രോഗികളുടെ എണ്ണം ഇരുപത്തിനാലായിരം കടന്നു. മുംബൈ നഗരത്തിൽ ഈ മാസം 30 വരെ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. കർണാടകത്തിൽ  9366, ആന്ധ്രയിൽ 8702, തമിഴ്നാട്ടിൽ 5560, ദില്ലിയിൽ 4432, തെലങ്കാനയിൽ 2159, ഹരിയാനയിൽ 2457 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.

 

click me!