കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 83 ലക്ഷം കടന്നു

By Web TeamFirst Published Nov 4, 2020, 10:29 AM IST
Highlights

24  മണിക്കൂറിനുള്ളില്‍ 53,357 പേര്‍ രോഗമുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 76,56,478 ആയി ഉയര്‍ന്നു. 5,33,787 പേരാണ് ചികിത്സയില്‍ ഉള്ളത്. 92.09 ശതമാനമാണ് രോഗമുക്തി നിരക്ക്

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷം കടന്നു. ഇന്നലെ മാത്രം 46,254 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡി ബാധിതരുടെ എണ്ണം 83,13,877 ആയി ഉയര്‍ന്നു. ഇന്നലെ 514 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,23,611 ആയി. 

24  മണിക്കൂറിനുള്ളില്‍ 53,357 പേര്‍ രോഗമുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 76,56,478 ആയി ഉയര്‍ന്നു. 5,33,787 പേരാണ് ചികിത്സയില്‍ ഉള്ളത്. 92.09 ശതമാനമാണ് രോഗമുക്തി നിരക്ക്. കേരളം, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണ് രോഗ വ്യാപനം കൂടുതല്‍. ദില്ലിയില്‍ ഇന്നലെ  6,725 പേര്‍ രോഗ ബാധിതരായി.  മഹാരാഷ്ട്ര 4909, പശ്ചിമ ബംഗാൾ 3,981, ആന്ധ്രാപ്രദേശ്  2,849 കർണാടക 2,756, എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം.

click me!