കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്ത് പ്രതിദിന രോഗബാധ വീണ്ടും അമ്പതിനായിരം കടന്നു

By Web TeamFirst Published Nov 5, 2020, 10:45 AM IST
Highlights

നിലവിൽ 5,27,962 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ തുടരുന്നത്. 77,11,809 പേർ ഇത് വരെ രോഗമുക്തി നേടി. 92.20 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

ദില്ലി: രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും അമ്പതിനായിരത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 50,209 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.  ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83,64,086 ആയി ഉയർന്നു. ഇന്നലെ 704 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,24,315 ആയി. 

നിലവിൽ 5,27,962 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ തുടരുന്നത്. 77,11,809 പേർ ഇത് വരെ രോഗമുക്തി നേടി. 92.20 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ദില്ലി, മഹാരാഷ്ട്ര ,കേരളം എന്നീ സംസ്ഥാനങ്ങളില്‍ അയ്യായിരത്തിന് മുകളിലാണ് പ്രതിദിന വര്‍ധന. ഇന്നലെ ദില്ലിയിൽ 6,842 പേർക്കും ബംഗാളിൽ 3987 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 3377 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

click me!