ശമനമില്ലാതെ കൊവിഡ് വ്യാപനം, രാജ്യത്ത് കൊവിഡ് മരണം നാൽപ്പതിനായിരം കടന്നു

By Web TeamFirst Published Aug 6, 2020, 10:28 AM IST
Highlights

നിലവിൽ 5,95,501 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് വരെ 13,28,336 പേർ രോഗമുക്തരായി. 67.62 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്.

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ പ്രതിദിന വർദ്ധന ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേർക്ക് കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. 904 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം നാൽപ്പതിനായിരം കടന്നു. 19,64,536 പേർക്കാണ് ഇത് വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇത് വരെ 40,699 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

മഹാരാഷ്ട്രയിൽ 10,309, ആന്ധ്രയിൽ 10,128, കർണാടകയിൽ 5,619 എന്നിങ്ങനെയാണ് പ്രതിദിന രോഗികളുടെ എണ്ണം. തമിഴ്നാട്ടില്‍ 5,175 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് ബാധിതരിൽ 80% പത്തു സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ. കൊവിഡ് മരണങ്ങളിൽ അൻപത് ശതമാനം ആറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 

നിലവിൽ 5,95,501 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് വരെ 13,28,336 പേർ രോഗമുക്തരായി. 67.62 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്.

click me!