കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ; ആദ്യമായി പ്രതിദിന വർധന 25,000 കടന്നു

Published : Jul 10, 2020, 09:36 AM ISTUpdated : Jul 10, 2020, 09:49 AM IST
കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ; ആദ്യമായി പ്രതിദിന വർധന 25,000 കടന്നു

Synopsis

തദ്ദേശീയ വാക്സിനായ കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങൾ പട്ന എയിംസിൽ ഇന്ന് മുതൽ തുടങ്ങും. രാജ്യത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 26,506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ള കണക്കനുസരിച്ച് എറ്റവും വലിയ പ്രതിദിന വ‌‌‌‌ർധനവാണ് ഇത്. ആകെ രോഗികളുടെ എണ്ണം 7,93,802 ആയി. ഒരു ദിവസം പുതിയ രോഗികളുടെ എണ്ണം ഇരുപത്തിഅയ്യായിരം കടക്കുന്നത് ഇതാദ്യമായാണ്. 24 മണിക്കൂറിനിടെ 475 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 

രാജ്യത്ത് ഇത് വരെ 21,604 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 2,76,685 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് വരെ 4,95,513 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് രോഗമുക്തി നിരക്ക് 62.42 ശതമാനമായി ഉയർന്നു. 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ നിയന്ത്രണങ്ങൾ കൂടുതൽ സംസ്ഥാനങ്ങൾ കടുപ്പിക്കുകയാണ്. ബിഹാറിലെ പട്നക്ക് പുറമെ ഉത്തർപ്രദേശും ഇന്നു മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് ലോക്ഡൗൺ. 

തദ്ദേശീയ വാക്സിനായ കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങൾ പട്ന എയിംസിൽ ഇന്ന് മുതൽ തുടങ്ങും. രാജ്യത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. 49 ജില്ലകളിൽ നിന്നാണ് 80 ശതമാനം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 

ഓരോ സംസ്ഥാനത്തെയും സ്ഥിതി എങ്ങനെ ഇന്‍ററാക്ടീവ് മാപ്പ് കാണാം

( കേന്ദ്ര സർക്കാർ കണക്കുകൾ അനുസരിച്ച് തയ്യാറാക്കിയത്)

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ