24 മണിക്കൂറിനിടെ 14,516 പേർക്ക് കൂടി കൊവിഡ് ; രോഗമുക്തി നിരക്ക് ഉയർന്നുവെന്ന് കേന്ദ്രം

Published : Jun 20, 2020, 09:39 AM ISTUpdated : Jun 20, 2020, 10:09 AM IST
24 മണിക്കൂറിനിടെ 14,516 പേർക്ക് കൂടി കൊവിഡ് ; രോഗമുക്തി നിരക്ക് ഉയർന്നുവെന്ന് കേന്ദ്രം

Synopsis

രോഗമുക്തി നിരക്ക് ഉയർന്നുവെന്നതാണ് ആശ്വാസകരമായ കാര്യം. കഴിഞ്ഞ ദിവസം മാത്രം 14,516 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 54.12 ശതമാനം ആയി ഉയർന്നു. ഇത് വരെ 2,13,831 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,95,048 ആയി ഉയർന്നു. 375 പേരാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 12,948 ആയി. 

രോഗമുക്തി നിരക്ക് ഉയർന്നുവെന്നതാണ് ആശ്വാസകരമായ കാര്യം. കഴിഞ്ഞ ദിവസം മാത്രം 14,516 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 54.12 ശതമാനം ആയി ഉയർന്നു. ഇത് വരെ 2,13,831 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 

കേന്ദ്ര ആരോഗ്യമന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക

S. No.Name of State / UTActive Cases*Cured/Discharged/Migrated*Deaths**Total Confirmed cases*
1Andaman and Nicobar Islands1035045
2Andhra Pradesh39483917967961
3Arunachal Pradesh92110103
4Assam1856303994904
5Bihar20335098507181
6Chandigarh603156381
7Chhattisgarh6871331102028
8Dadra and Nagar Haveli and Daman and Diu4814062
9Delhi2751223569203553116
10Goa6071180725
11Gujarat636418159161826141
12Haryana471048891449743
13Himachal Pradesh2233888619
14Jammu and Kashmir24113194755680
15Jharkhand6221332111965
16Karnataka294752101248281
17Kerala13801511212912
18Ladakh648951744
19Madhya Pradesh2339874849511582
20Maharashtra55665627735893124331
21Manipur4632180681
22Meghalaya1033144
23Mizoram12910130
24Nagaland731250198
25Odisha13693297114677
26Puducherry1611187286
27Punjab11042636923832
28Rajasthan28261099733314156
29Sikkim655070
30Tamil Nadu235123027166654449
31Telangana297533531986526
32Tripura52065711178
33Uttarakhand7181433262177
34Uttar Pradesh5659963848815785
35West Bengal5258730352913090
 Cases being reassigned to states9265  9265
 Total#16826921383112948395048
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

അതേ സമയം ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത് ഒറ്റ ദിവസം രോഗം ബാധിക്കുന്നവരുടെ എണ്ണം മൂവായിരം കടന്നു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 3,137 പേര്‍ക്കാണ് ഇതോടെ ആകെ രോഗബാധിതർ അമ്പത്തി മൂവായിരത്തി നൂറ്റി പതിനാറായി. ഇന്നലെ മാത്രം 66 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

 

ഇന്നലെ മാത്രം 12,680 കൊവിഡ് പരിശോധനകൾ നടത്തിയെന്നാണ് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അറിയിക്കുന്നത്. കൊവിഡ് ചികിത്സയിൽ കഴിയുന്ന ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പ്ലാസ്മ തെറാപ്പി ഇന്ന് നടത്തിയേക്കുമെന്നാണ് റിപ്പോർട്ട് തിങ്കളാഴ്ചയാണ് സത്യേന്ദർ ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്