
ദില്ലി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു. ചൈനയുടെ സ്ഥലത്ത് എങ്ങനെ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്നും രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരുടെയും കൈവശം ഇല്ലെന്നും ഇന്ത്യയുടെ ഒരു പോസ്റ്റും ചൈന കൈയ്യേറിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയാണ് രാഹുലിന്റെ പ്രസ്താവന.
ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സർക്കാർ വ്യക്തമാക്കണം; സർവ്വകക്ഷി യോഗത്തിൽ സോണിയാ ഗാന്ധി
അതേ സമയം അതിർത്തി തർക്കം ചർച്ചയിലൂടെ തീർക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകുകയാണെന്ന് എയർ ചീഫ് മാർഷൽ ആർ കെ എസ് ബധൗരിയ വ്യക്തമാക്കി. ഏതു സാഹചര്യം നേരിടാനും വ്യോമസേന തയ്യാറാണ്. സൈനികരുടെ ത്യാഗം വെറുതെയാവില്ലെന്നും വ്യോമസേന മേധാവി കൂട്ടിച്ചേര്‍ത്തു.
അതിർത്തിയിൽ അതീവജാഗ്രത തുടരുന്നു; ആദ്യം ആക്രമണം നടത്തിയത് ഇന്ത്യയാണെന്ന് ആവർത്തിച്ച് ചൈന
ഇന്ത്യന്‍ മണ്ണ് ആർക്കും വിട്ടുകൊടുക്കില്ല, ചൈനയ്ക്ക് ഇന്ത്യൻ സേന ശക്തമായ മറുപടി നല്‍കി: മോദി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam