
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,724 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,92,915 ആയി. 648 മരണങ്ങൾ കൂടി കേന്ദ്ര സർക്കാർ സ്ഥിരീകരിക്കുന്നു. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ ആകെ മരണ സംഖ്യം 28,732 ആയി.
ഇത് വരെ 7,53,049 പേർ രോഗമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കണക്ക്. ഐസിഎംആർ രാവിലെ 9.30ന് പുറത്ത് വിട്ട കണക്കനുസരിച്ച് രാജ്യത്ത് ഇന്നലെ വരെ 1,47,24,546 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഇന്നലെ 3,43,243 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
രോഗബാധിതരിലേറെയും മഹാരാഷ്ട്ര, തമിഴ്നാട്, സംസ്ഥാനങ്ങളിലാണ്. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി. ഗുജറാത്തിൽ ഇന്നലെയാദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു.
എന്നാൽ രാജ്യത്ത് സാമൂഹിക വ്യാപനമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേന്ദ്ര സർക്കാർ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam