ബംഗളുരുവിൽ കൊവിഡ് രോഗി ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

By Web TeamFirst Published Apr 27, 2020, 10:47 AM IST
Highlights

ബെംഗളുരുവിൽ ചികിത്സയിലിരുന്ന ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. ചികിത്സയിലായിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡയാലിസിസ് ഉൾപ്പടെ നടത്തേണ്ടിയിരുന്ന രോഗിയായിരുന്നു ഇദ്ദേഹം. 

ബെംഗളുരു: നഗരത്തിൽ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്. ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയുടെ എക്സിറ്റ് വിൻഡോ വഴി ചാടിയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. 

ഡയാലിസിസ് ഉൾപ്പടെയുള്ള ചികിത്സ നടത്തിവന്നിരുന്ന രോഗിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് പകർന്നതെന്ന് വ്യക്തമല്ല.

50-കാരനായ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതോടെ, അദ്ദേഹത്തിന്‍റെ ബന്ധുക്കളെയും ആശുപത്രിയിൽ കൂടെ നിന്നിരുന്നവരെയും ക്വാറന്‍റീനിലാക്കിയിരുന്നു. ഇന്നലെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. 

ഇതുവരെ വരെ കർണാടകയിൽ 704 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 503 പേർ നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 182 പേർക്ക് രോഗം ഭേദമായി. 19 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 

തത്സമയസംപ്രേഷണം:

click me!