‌കൊവിഡിനെ നേരിടാൻ മോദിയുടെ സപ്തപദി; ഏഴിന നിർദ്ദേശങ്ങൾ  ഇങ്ങനെ

By Web TeamFirst Published Apr 14, 2020, 11:20 AM IST
Highlights

ഈ ലോക്ക് ഡൗൺ കാലത്ത് പാലിക്കാനായി ഏഴിന മാ‌​ർ​ഗ നി‌ർദ്ദേശങ്ങളും പ്രധാനമന്ത്രി ഇന്ന് അവതരിപ്പിക്കുകയുണ്ടായി. സപ്തപദി എന്നാണ് പ്രധാനമന്ത്രി ഈ ഏഴിന നിർദ്ദേശങ്ങളെ വിശേഷിപ്പിച്ചത്.

കൊവിഡിനെ പിടിച്ചുകെട്ടാനായി ലോക്ക് ഡൗൺ മേയ് 3 വരെ നീട്ടിയിരിക്കുകയാണ്  പ്രധാനമന്ത്രി,  ഏപ്രിൽ 20 വരെ രാജ്യത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇതിനി ശേഷം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്ന സ്ഥലങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കും. ഏതെങ്കിലും ഘട്ടത്തിൽ സ്ഥിതി ഗതികൾ കൈവിട്ട് പോയാൽ വീണ്ടും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും മോദി മുന്നറിയിപ്പ് നൽകി. 

വിശദമായി വായിക്കാം: ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി; കൊവിഡിനെതിരായ പോരാട്ടം വിജയമെന്ന് പ്രധാനമന്ത്രി ...

ഈ ലോക്ക് ഡൗൺ കാലത്ത് പാലിക്കാനായി ഏഴിന മാ‌​ർ​ഗ നി‌ർദ്ദേശങ്ങളും പ്രധാനമന്ത്രി ഇന്ന് അവതരിപ്പിക്കുകയുണ്ടായി. സപ്തപദി എന്നാണ് പ്രധാനമന്ത്രി ഈ ഏഴിന നിർദ്ദേശങ്ങളെ വിശേഷിപ്പിച്ചത്.

മോദിയുടെ സപ്തപദി ഇങ്ങനെ

1. വയോജനങ്ങളെയും നേരത്തെ രോ​ഗമുള്ളവരുടെയും പരിപാലനം : വീട്ടിലെ പ്രായമാവയവരെയും രോഗികളെയും പ്രത്യേകം ശ്രദ്ധിക്കുകയും പരിപാലിക്കുകയും വേണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. മുൻപ് രോഗം വന്നവരെ പ്രത്യേകം ശ്രദ്ധിക്കണം ഇവരെ കൊവിഡിൽ നിന്ന് രക്ഷിച്ച് നിർത്തേണ്ടത് അത്യാവശ്യമാണ്. 

2. സാമൂഹിക അകലം പാലിക്കണം, മാസ്ക് ഉപയോഗിക്കണം: ലോക്ക് ഡൗൺ കാലത്ത് ,സാമൂഹിക അകലം കൃത്യമായി പാലിക്കുക. ലക്ഷ്മണ രേഖ ഒരു കാരണവശാലും ലംഘിക്കരുതെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. മാസ്കുകൾ വീട്ടിൽ തന്നെ ഉണ്ടാക്കണമെന്നും അവ കൃത്യമായി ഉപയോഗിക്കുകയും ചെയ്യണമെന്നാണ് പ്രധാനമന്ത്രിയുടെ മൂന്നാമത്തെ നിർദ്ദേശം. 

3. ആയുഷ് നിർദ്ദേശങ്ങൾ പാലിക്കണം: പ്രതിരോധ ശേഷി വ‌‌ർധിപ്പിക്കുവാനായി ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് പ്രധാനമന്ത്രിയുട നാലാമത്തെ നിർദ്ദേശം. 

4. ആരോഗ്യ സേതു ആപ്ലിക്കേഷൻ: കൊവിഡ് ബോധവൽക്കരണത്തിനും വിവരങ്ങൾക്കുമായി ആരോഗ്യസേതു ആപ്ലിക്കേഷൻ ‍ഡൗൺ ലോഡ് ചെയ്ത് ഉപയോഗിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. സ്വയം ആപ്പ് ഉപയോഗിക്കുകയും മറ്റുള്ളവരെ പരമാവധി ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് മോദി. 

5. പാവപ്പെട്ടവരെ സഹായിക്കുക: ദരിദ്രരെ ആവുന്ന വിധം ഈ വിഷമ സന്ധിയിൽ സഹായിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  അവർക്ക് ഭക്ഷണം എത്തിച്ച് നൽകാൻ ശ്രദ്ധിക്കണം

6. ആരേയും പിരിച്ചുവിടരുത് : കൂടെ ജോലി ചെയ്യുന്നവരോട് ദയവ് കാണിക്കണമെന്നും, ആരെയും ജോലിയിൽ നിന്ന് പുറത്താക്കരുതെന്നും മോദി ആവശ്യപ്പെട്ടു.

7. കൊവിഡ് യോദ്ധാക്കളെ ബഹുമാനിക്കുക: കൊവിഡിനെ പ്രതിരോധിക്കാനായി അഹോരാത്രം ജോലിചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ, പൊലീസുകാർ എന്നിവരെ ബഹുമാനിക്കണമെന്നും, അവരുടെ സമർപ്പണത്തെ അഭിനന്ദിക്കണമെന്നും മോദി ആവശ്യപ്പെട്ടു. 

Read more at: ആരോഗ്യപ്രവർത്തകരും പൊലീസും കൊവിഡിനെതിരെ പോരാടുന്ന യോദ്ധാക്കൾ; ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി ...

സപ്തപദിയാണ് വിജയത്തിലേക്കുള്ള പാതയെന്നും. മെയ് 3 വരെ പൂർണ്ണ നിഷ്ഠയോടെ അത് പിന്തുടരണമെന്നുമാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. എവിടെയായിരുന്നാലും സുരക്ഷിതമായി തുടരണമെന്നും. എല്ലാവർക്കും മികച്ച ആരോഗ്യം നേരുന്നുവെന്നും പറഞ്ഞാണ് പ്രധാനമന്ത്രി തന്‍റെ അഭിസംബോധന അവസാനിപ്പിച്ചത്. 

പലരും വീട്ടിൽ നിന്ന് അകന്ന് നിൽക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിർവഹിക്കുന്ന നിങ്ങളെയെല്ലാവരെയും ആദരപൂർവ്വം നമിക്കുന്നു.രാജ്യത്തിന്‍റെ പലയിടങ്ങളിലും ഇത് അഘോഷത്തിന്‍റെ വേളയാണ്, ബൈശാഖിയും, ബുധാണ്ടുവും, വിഷുവുമെല്ലാം ആക്ഷോഷിക്കുന്ന വേളയാണ്, ലോക്ക് ഡൗണിന്‍റെ ഈ ബന്ധനങ്ങളുടെ ഇടയിലും ജനങ്ങൾ ഏറെ ക്ഷമയോടെ വീട്ടിലിരുന്ന് കൊണ്ട് ഉത്സവഭങ്ങൾ ആർഭാടങ്ങളില്ലാതെ ആഘോഷിക്കുകയാണ്. ഇത് പ്രശംസനീയമാണ്. എല്ലാവരുടെയും കുടുംബത്തിന് നല്ലത് നേരുന്നു എന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. 

 

click me!