ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടികളെ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും പ്രത്യേക പരാമർശവും അനുമോദനവും. ഡോക്ടർമാർ, നഴ്സുമാർ, തൂപ്പുജോലി ചെയ്യുന്നവർ, പൊലീസ് ഉദ്യോഗസ്ഥർ ഇവരെയെല്ലാം കൊവിഡിനെതിരെ പോരാടുന്ന പോരാളികളാണ്. ജനങ്ങളെല്ലാവരും ഇവരെ ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇതോടൊപ്പം കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും മാസ്ക്കുകൾ ധരിക്കണം. കൊവിഡ് സംബന്ധിച്ച് ആയുഷ് മന്ത്രാലയം പുറത്തുവിടുന്ന നി‍ർദ്ദേശങ്ങൾ പാലിക്കണം. എല്ലാവരും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

ഇന്ത്യയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. നമ്മൾ സ്വീകരിച്ച മാർഗം, നമ്മൾക്കേറ്റവും യോജിച്ചതാണ്. ലോക്ക് ഡൗണിന്‍റെ ഗുണം രാജ്യത്തിന് ലഭിച്ചിട്ടുണ്ട്. ഇത് വളരെ വിലപ്പെട്ടതാണ്, ഇതിന് വലിയ വില നൽകേണ്ടതായിട്ടുണ്ട് എന്നാൽ ഭാരതീയരുടെ ജീവനാണ് അതിനേക്കാൾ  വിലയെന്നും അദ്ദേഹം വ്യക്തമാക്കി.