കൊവിഡ് 19 ; മാധ്യമങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി

By Web TeamFirst Published Mar 23, 2020, 2:51 PM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ് അടക്കം രാജ്യത്തെ പന്ത്രണ്ട് മാധ്യമങ്ങളുടെ മേധാവികളുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയത്. 

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് മാധ്യമങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി.  രാജ്യം കൊവിഡ് വ്യാപന ഭീഷണി നേരിടുമ്പോൾ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളിൽ മാധ്യമങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും ആവശ്യപ്പെട്ടായിരുന്നു ചര്‍ച്ച. സര്‍ക്കാര്‍ എടുക്കുന്ന മുൻകരുതൽ നടപടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ തീവ്ര പരിശ്രമം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങൾ കാണിക്കുന്ന ജാഗ്രതയിലും പ്രധാനമന്ത്രി തൃപ്തി രേഖപ്പെടുത്തി. നാളിത് വരെ ക്രിയാത്മക ഇടപെടലുകളാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ന് ഉച്ചക്കാണ് മാധ്യമ മേധാവികളുമായി പ്രധാനമന്ത്രി സംസാരിച്ചത്. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു ചര്‍ച്ച. ഏഷ്യാനെറ്റ് ന്യൂസ് അടക്കം രാജ്യത്തെ പന്ത്രണ്ട് മാധ്യമങ്ങളുടെ മേധാവികളാണ് ചര്‍ച്ചയിൽ പങ്കെടുത്തത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

click me!