കൊവിഡ് 19: ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Mar 29, 2020, 11:11 AM IST
Highlights

ലോക്ക് ഡൗണിനെ ചിലര്‍ ഗൗരവത്തിൽ എടുക്കുന്നില്ല, ഇത് ശരിയല്ല, ലോകം മുഴുവൻ കൊവിഡിനെതിരായ പോരാട്ടത്തിലാണ് 

ദില്ലി: ലോകം മുഴുവൻ കൊവിഡിനെതിരായ പോരാട്ടത്തിലാണെന്ന് ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി. കടുത്ത നടപടികളാണ് കേന്ദ്ര സര്‍ക്കാരിന് എടുക്കേണ്ടിവന്നത്. ജനങ്ങൾക്ക് സ്വാഭാവികമായും ബുദ്ധിമുട്ടുകളുണ്ടാകും. അതിന്‍റെ പേരിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു എന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

കൊവിഡ് നേരിടുന്നതിന്‍റെ ഭാഗമായാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണിനെ ചിലര്‍ ഗൗരവത്തിൽ എടുക്കുന്നില്ല, ഇത് ശരിയല്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു . ലോക്ക് ഡൗൺ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ ലംഘിക്കുന്നത് കൊവിഡിനെതിരായയ പോരാട്ടത്തെ പുറകോട്ട് അടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
ക്വാറന്‍റൈൻ അല്ലാതെ മറ്റ് പരിഹാരമൊന്നും കൊവിഡിനെ ചെറുക്കാനില്ല. കുറച്ച് ദിവസം കൂടി ആരും ലക്ഷ്മണ രേഖ ലംഘിക്കരുച്. ഈ യുദ്ധം ജയിച്ചേ തീരു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 
മുൻനിര പോരാളികളാണ് ആരോഗ്യപ്രവര്‍ത്തകര്‍. അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവര്‍ത്തിക്കാൻ എല്ലാവര്‍ക്കും കഴിയണം. തുടക്കത്തിലെ കൊവിഡിനെതിരെ പോടുന്ന രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!