രാജ്യത്ത് രണ്ട് കൊവിഡ് മരണം കൂടി, രോഗം സ്ഥിരീകരിച്ചത് 979 പേർക്ക്

By Web TeamFirst Published Mar 29, 2020, 10:28 AM IST
Highlights

മഹാരാഷ്ട്രയിൽ ഇന്ന് 7 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 193 കേസുകളാണ്റിപ്പോർട്ട് ചെയ്തത്

ദില്ലി: രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു. ഗുജറാത്ത്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേരാണ് മരിച്ചത്. അഹമ്മദാബാദ് സ്വദേശിയായ 45 കാരൻർെ മരണത്തോടെ ഗുജറാത്തിൽ മരണസംഖ്യ 5 ആയി. ജമ്മു കശ്മീരിലെ ശ്രീനഗറിലും ഒരാൾ മരിച്ചു. ഇതോടെ കശ്മീരിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ  25 പേർ കൊവിഡ് രോഗം ബാധിച്ച് മരിച്ചു. 979 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ  86 പേർക്ക് രോഗം ഭേദമായതായാണ് വിവരം.  

അതേസമയം മഹാരാഷ്ട്രയിൽ ഇന്ന് 7 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 193 കേസുകളാണ്റിപ്പോർട്ട് ചെയ്തത്. രാജസ്ഥാനിൽ ഇന്ന് 53കാരിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗികളുടെ എണ്ണം 55 ആയി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്ത് കൊവിഡ് സമൂഹവ്യാപന ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ നടത്തുകയാണ്.

രാജ്യത്ത് അടുത്ത പത്ത് ദിവസം നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. വിദേശത്തുനിന്നെത്തുന്നവരുടെ വരവ് നിലച്ചിട്ടും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് രാജ്യത്ത് മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പ് വേഗത്തിലാക്കിയത്. പരിശോധനാ സൗകര്യമുയര്‍ത്താനാണ് തീരുമാനം. രാജ്യത്ത് 119 സർക്കാര്‍ ലാബുകളിലും 35 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോഴുള്ളത്. ഇതപര്യാപ്തമെന്നാണ് വിലയിരുത്തല്‍. 

 

click me!