ഉയരുന്ന കണക്കും ആശങ്കയും; കൊവിഡില്‍ വലഞ്ഞ് രാജ്യം; ദക്ഷിണേന്ത്യയില്‍ വ്യാപനം രൂക്ഷം

By Web TeamFirst Published Jul 28, 2020, 6:36 AM IST
Highlights

 ലോകത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച വേൾഡോ മീറ്ററിൽ 1,482,503 ആണ് ഇന്ത്യയിലെ രോഗബാധിതർ

ദില്ലി: രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 15 ലക്ഷത്തിനടുത്ത്. ലോകത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച വേൾഡോ മീറ്ററിൽ 1,482,503 ആണ് ഇന്ത്യയിലെ രോഗബാധിതർ. മരണസംഖ്യ 33,000 കടന്നു. അൻപതിനായിരത്തിനടുത്താണ് നിലവിലെ പ്രതിദിന രോഗബാധ നിരക്ക്.

നേരത്തെ പ്രതിദിന രോഗബാധ പതിനായിരത്തിനടുത്തെത്തിയ മഹാരാഷ്‌ട്രക്ക് ആശ്വാസം നൽകുന്നതാണ് പുതിയ കണക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ 7924 പേർക്കാണ് രോഗം പിടിപെട്ടത്. മഹാരാഷ്ട്രയിൽ 383723 പേർക്ക് ഇതിനോടകം കൊവിഡ് ബാധിച്ചു. ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിലധികമാണ് പ്രതിദിന രോഗികളുടെ എണ്ണം. 

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. ആകെ 220716 രോഗികളുള്ള തമിഴ്നാട്ടിൽ 6993 പേർക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചത്. 6051 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആന്ധ്രപ്രദേശിൽ രോഗികളുടെ എണ്ണം 102341 ആയി. 101465 പേർക്ക് കൊവിഡ് ബാധിച്ച കർണ്ണാടകത്തിൽ 5324 പേരാണ് പുതുതായി കൊവിഡ് പട്ടികയിലെത്തിയത്.

മഹാമാരിക്ക് ശമനമില്ല; അമേരിക്കയിൽ മരണം ഒന്നര ലക്ഷം കടന്നു, ഇന്ത്യയിലും ബ്രസീലിലും ഗുരുതരം

ആശങ്കയേറ്റി ആരോഗ്യപ്രവര്‍ത്തകരിലെ കൊവിഡ് ബാധ; ആകെ രോഗികളില്‍ 3 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍

click me!