യുപിയില്‍ കൊറോണ പോസിറ്റീവ് ആയ യുവാവ് ആശുപത്രിയില്‍ വെച്ച് സാനിറ്റൈസര്‍ കുടിച്ചു

Published : May 01, 2020, 08:50 PM ISTUpdated : May 01, 2020, 08:51 PM IST
യുപിയില്‍ കൊറോണ പോസിറ്റീവ് ആയ യുവാവ്  ആശുപത്രിയില്‍ വെച്ച് സാനിറ്റൈസര്‍ കുടിച്ചു

Synopsis

ഝാർഖണ്ഡ് സ്വദേശിയായ യുവാവിനെ കഴിഞ്ഞ ബുധനാഴ്ചആണ് കൊവിഡ് 19 പൊസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കാൺപൂർ: യുപിയില്‍ ആശുപത്രിയില്‍ കഴിയവെ സാനിറ്റൈസര്‍ കുടിച്ച കൊറോണ രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍. കാൺപൂർ ഡെഹാറ്റിലെ സർസോൾ  കമ്യൂണിറ്റി സെന്‍ററിലാണ് രണ്ട് ദിവസം മുമ്പ് കൊറോണ വൈറസ് പൊസിറ്റീവ് ആയ യുവാവ്  സാനിറ്റൈസർ കുടിച്ചത്. ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് വിവരം.

സാനിറ്റൈസര്‍‌ കുടിച്ച് ഗുരുതരാവസ്ഥയിലായ യുവാവിനെ കാൺപൂരിലെ ഹാലറ്റ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടതായി ആശുപത്രില അധികൃതര്‍ വ്യക്തമാക്കി. ഝാർഖണ്ഡ് സ്വദേശിയായ യുവാവിനെ കഴിഞ്ഞ ബുധനാഴ്ചആണ് കൊവിഡ് 19 പൊസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം യുവാവ് സാനിറ്റൈസര്‍ എടുത്ത് കുടിക്കുകയായിരുന്നു.  

ഝാർഖണ്ഡ് സ്വദേശിയായ യുവാവ് കാണ്‍പൂരില്‍ എത്തിയത് എന്തിനാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും  എന്തിനാണ് കാണ്‍പൂരിലെത്തിയത്, എവിടെയാണ് താമസിച്ച് വന്നിരുന്നത് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താനായി ശ്രമം നടക്കുന്നുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് ദേഹത് രാകേഷ് സിംഗ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിഎസിൻ്റെ പത്മപുരസ്കാരം സ്വീകരിക്കുമോ? സിപിഎം നിലപാടിൽ ആകാംക്ഷ, അവാർഡിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം
77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യപഥിൽ പത്തരയോടെ പരേഡ്, കേരളത്തിന്റെ അടക്കം 30 ടാബ്ലോകൾ, ദില്ലിയിൽ അതീവജാ​​ഗ്രത