കൊവിഡ് കുതിച്ചുയരുന്നു; ദില്ലിയിലെ സ്‌കൂളുകളും കോളേജുകളും അടച്ചു

Published : Apr 09, 2021, 07:07 PM IST
കൊവിഡ് കുതിച്ചുയരുന്നു; ദില്ലിയിലെ സ്‌കൂളുകളും കോളേജുകളും  അടച്ചു

Synopsis

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡിനൊഴികെയുള്ള മറ്റ്  ചികത്സകള്‍ നിര്‍ത്തിവച്ചതായി ദില്ലി രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു.  

ദില്ലി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ദില്ലിയിലെ മുഴുവന്‍ സ്‌കൂളുകളും കോളേജുകളും അടച്ചു. ഇനി ഒരുത്തരവ് ഉണ്ടാകും വരെ തുറക്കില്ലെന്ന് ദില്ലി സര്‍ക്കാര്‍ അറിയിച്ചു. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡിനൊഴികെയുള്ള മറ്റ്  ചികത്സകള്‍ നിര്‍ത്തിവച്ചതായി ദില്ലി രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊവിഡില്‍  ഇന്നും റെക്കോര്‍ഡ് വ്യാപനമാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ രാജ്യത്ത് 131968 പേര്‍ക്ക് രോഗം ബാധിച്ചു. 780 പേര്‍ മരിച്ചു. ചികിത്സയിലുള്ളവര്‍ 979608. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2 കാര്യങ്ങൾ, സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലീസ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ; കേതൻ അഗർവാൾ വധക്കേസിൽ വഴിത്തിരിവ്
ലോഹഗഡ് കോട്ടയിലേക്ക് വിനോദ സഞ്ചാരികളുടെ തള്ളിക്കയറ്റം, 'സിയ പോയിന്റ്' ചോദിച്ചെത്തുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് അധികൃതർ