മുംബൈ സബർബൻ ട്രെയിനുകളിൽ യാത്രക്കാർക്ക് നിയന്ത്രണം; അവശ്യ സർവീസ് ജോലിക്കാരെ മാത്രം കടത്തിവിടും

By Web TeamFirst Published Mar 22, 2020, 9:37 AM IST
Highlights

ചികിത്സ ആവശ്യത്തിന് പോവുന്ന രോഗികൾ ,പൊലീസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങി അവശ്യസർവീസുകളിൽ ജോലിയെടുക്കുന്നവർക്ക് മാത്രം യാത്ര ചെയ്യാം.

മുംബൈ: രാജ്യത്ത് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ഇന്നു മുതൽ സബർബൻ ട്രെയിനുകളിൽ യാത്രക്കാർക്ക് നിയന്ത്രണം.  ചികിത്സ ആവശ്യത്തിന് പോവുന്ന രോഗികൾ ,പൊലീസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങി അവശ്യസർവീസുകളിൽ ജോലിയെടുക്കുന്നവർക്ക് മാത്രം യാത്ര ചെയ്യാം. ഐഡി കാർഡ് പരിശോധിച്ച് മാത്രം യാത്ര അനുവദിക്കും. മാർച്ച് 31 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. 

അതേ സമയം രാജ്യത്ത്  കൊവി‌ഡ് വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 332 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77 പേരിലേക്ക് രോഗം പടർന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. നിലവിൽ പുതിയതായി 13 സംസ്ഥാനങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ബാധിച്ചവരില്‍ 39 പേര്‍ വിദേശികളാണ്. വിദേശത്തെ 276 ഇന്ത്യക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  

കൊവി‍ഡ് 19: നികുതി രംഗവും പ്രതിസന്ധിയില്‍; കേന്ദ്ര സർക്കാരിനോട് കാലാവധി നീട്ടാന്‍ ആവശ്യം

 

click me!