21 ബിഎസ്എഫ് ജവാൻമാർക്ക് കൂടി കൊവിഡ്; നിലവിൽ ചികിത്സയിലുള്ളത് 120 പേർ

Published : May 23, 2020, 04:27 PM IST
21 ബിഎസ്എഫ് ജവാൻമാർക്ക് കൂടി കൊവിഡ്; നിലവിൽ ചികിത്സയിലുള്ളത് 120 പേർ

Synopsis

കൊൽക്കത്തയിൽ രോഗം സ്ഥിരീകരിച്ച അഞ്ച് പേരും, ത്രിപുരയിൽ വച്ച് രോഗം സ്ഥിരീകരിച്ച നാല് പേരും ഇന്ന് രോഗമുക്തരായതായി ബിഎസ്എഫ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ദില്ലി: രാജ്യത്ത് 21 ബിഎസ്എഫ് ജവാൻമാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ 120 പേരാണ് ചികിത്സയിലുള്ളത്. രണ്ട് ബിഎസ്എഫ് ജവാൻമാരാണ് കൊവിഡ് ബാധിച്ച് ഇത് വരെ മരിച്ചത്.

കൊൽക്കത്തയിൽ രോഗം സ്ഥിരീകരിച്ച അഞ്ച് പേരും, ത്രിപുരയിൽ വച്ച് രോഗം സ്ഥിരീകരിച്ച നാല് പേരും ഇന്ന് രോഗമുക്തരായതായി ബിഎസ്എഫ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാ‍‍‌ർജ് ചെയ്തതായും പ്രോട്ടോക്കോൾ അനുസരിച്ച് ക്വാറൻ്റനീൽ പ്രവേശിപ്പിച്ചതായും ബിഎസ്എഫ് അറിയിച്ചു. ഇത് വരെ 286 ബിഎസ്എഫ് ജവാൻമാ‍‍ർ രോ​ഗമുക്തരായി ആശുപത്രി വിട്ടു.

പഴയ റിപ്പോർട്ട്: കൊവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാൻമ‌ാ‍ർ മരിച്ചു; 41 ജവാൻമാ‍‌ർക്ക് കൂടി രോഗം സ്ഥിരീകരിച്ചു...

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്