കൊവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാൻമ‌ാ‍ർ മരിച്ചു; 41 ജവാൻമാ‍‌ർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

By Web TeamFirst Published May 7, 2020, 4:06 PM IST
Highlights

ആദ്യമായാണ് ബിഎസ്എഫിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് നേരത്തെ രണ്ട് ബിഎസ്എഫ് ജവാൻമാർ രോഗമുക്തരായിരുന്നു.

ദില്ലി: കൊവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാൻമ‌ാ‍ർ മരിച്ചു. 41 ജവാൻമാ‍‌ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ബിഎസ്എഎഫ് വാ‍ർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 193 ആയി. മേയ് നാലിനാണ് ഒരു ജവാൻ മരിച്ചതെങ്കിലും ഇയാളുടെ കൊവിഡ് പരിശോധനാ ഫലം ലഭിച്ചത് ഇന്നലെ വൈകിട്ടോടെ മാത്രമാണ്. ദില്ലി സഫ്ദർജം​ഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ.

മരിച്ച രണ്ടാമത്തെ ജവാന് രോ​ഗം പിടിപെട്ടത് മറ്റ് രോ​ഗത്തിന് ചികിത്സതേടിയ ആശുപത്രിയിൽ നിന്നാണെന്നാണ് ബിഎസ്എഫ് വാ‍ർത്താക്കുറിപ്പിൽ പറയുന്നത്. രോ​ഗം സ്ഥിരീകരിച്ചവരുടെ സമ്പ‍‍ർക്കപട്ടികയടക്കം തയ്യാറാക്കുകയാണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ എല്ലാ മാ‍ർ​ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ബിഎസ്എഫ് അറിയിച്ചു.

 

Two BSF personnel succumb to COVID-19; 41 new cases take total infections in the force to 193: Officials

— Press Trust of India (@PTI_News)

ആദ്യമായാണ് ബിഎസ്എഫിൽ  കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് നേരത്തെ രണ്ട് ബിഎസ്എഫ് ജവാൻമാർ രോഗമുക്തരായിരുന്നു.

 

click me!