വാടക ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ സംഭവം; ദില്ലി മുഖ്യമന്ത്രിക്ക് ബിനോയ് വിശ്വം കത്തയച്ചു

By Web TeamFirst Published Apr 18, 2020, 3:41 PM IST
Highlights

പ്രധാനമന്ത്രിയും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും വാടക ഒഴിവാക്കി നൽകണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെ വാടക ആവശ്യപ്പെടുകയും നൽകാതിരിക്കുമ്പോൾ ഒഴിയണമെന്നാവശ്യപ്പെടുകയുമാണ് ദില്ലിയിലെ വീട്ടുടമകൾ.
 

തിരുവനന്തപുരം: ദില്ലിയിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യാർഥികളുൾപ്പെടെയുള്ളവരെ വാടക ആവശ്യപ്പെട്ട് കുടിയിറക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം എംപി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചു. ലോക്ഡൗൺ കാരണം നാട്ടിലേയ്ക്ക് പോകാൻ സാധിക്കാത്ത നിരവധി മലയാളി വിദ്യാർത്ഥികളും കുടിയിറക്ക് ഭീഷണിയിലാണ്. 

പ്രധാനമന്ത്രിയും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും വാടക ഒഴിവാക്കി നൽകണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെ വാടക ആവശ്യപ്പെടുകയും നൽകാതിരിക്കുമ്പോൾ ഒഴിയണമെന്നാവശ്യപ്പെടുകയുമാണ് ദില്ലിയിലെ വീട്ടുടമകൾ. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അതാത് സംസ്ഥാനങ്ങളിൽ ലോക്ഡൗൺ ആയതിനാൽ വരുമാനമില്ലാത്ത സ്ഥിതിയിലാണ്. 

തൊഴിലെടുത്ത് ഉപജീവനം നടത്തുന്നവരാകട്ടെ ലോക്ഡൗൺ കാരണം പണിയെടുക്കാനാവാതെ വരുമാനമില്ലാത്തതിനാൽ വാടക നൽകാൻ സാധിക്കാത്ത സാഹചര്യത്തിലുമാണ്. ഈ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ, ദിവസ വേതനക്കാർ എന്നിങ്ങനെയുള്ളവരെ വാടക ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുകയും ഒഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് ബിനോയ് വിശ്വം കത്തിൽ ആവശ്യപ്പെട്ടു.

 

click me!