രാജ്യത്ത് 75 ലക്ഷം കടന്ന് കൊവിഡ് രോഗികൾ, മരണത്തിന് കീഴടങ്ങിയത് 1,14,610 പേർ

By Web TeamFirst Published Oct 19, 2020, 9:51 AM IST
Highlights

66,63,608 പേർ രോഗമുക്തി നേടി. 579 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,14,610 ആയി ഉയർന്നു. 

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികൾ 75 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ 55,722 പേർക്ക് കൂടി കൊവിഡ് രോഗ സ്ഥിരീകരണം നടന്നതോടെ രോഗികളുടെ എണ്ണം 75,50,273 ആയി. 7,72,055 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 66,63,608 പേർ രോഗമുക്തി നേടി. 579 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,14,610 ആയി ഉയർന്നു. 

മഹാരാഷ്ട്രയിൽ ഇന്നലെ 9,060 പേർക്ക് രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 7,012 പേർക്ക് രോഗം കണ്ടെത്തിയപ്പോൾ 8,344 പേർക്ക് രോഗം ഭേദമായി. രാജ്യത്താകെ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ശൈത്യകാലത്ത് രണ്ടാംഘട്ട വ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 

India crosses 75-lakhs marks with 55,722 new cases and 579 deaths in last 24 hours

Total cases - 75,50,273
Active cases - 7,72,055 (dip by 11,256 since y'day)
Cured/discharged/migrated - 66,63,608 (rise by 66,399 since y'day)
Deaths - 1,14,610 (rise by 579 since y'day) pic.twitter.com/oJC9xg6D0w

— ANI (@ANI)

 

click me!