രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്; മഹാരാഷ്‌ട്രയില്‍ 24 മണിക്കൂറിനിടെ 5493 പേർക്ക് രോഗം

Published : Jun 29, 2020, 06:25 AM ISTUpdated : Jun 29, 2020, 11:46 AM IST
രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്; മഹാരാഷ്‌ട്രയില്‍ 24 മണിക്കൂറിനിടെ 5493 പേർക്ക് രോഗം

Synopsis

മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രോഗബാധിതരേറുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

ദില്ലി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം അതി തീവ്രതയിലേക്ക്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 20, 000 ലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടാനാണ് സാധ്യത. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5493 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. സംസ്ഥാനത്ത് 156 മരണം പുതുതായി രേഖപ്പെടുത്തി. മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 15,825 പോസറ്റീവ് കേസുകളാണ്.1,64, 626 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം 3940 പേർക്കാണ് രോഗം കണ്ടെത്തിയത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനയാണ് ഇത്. ദില്ലിയിൽ 24 മണിക്കൂറിനിടെ 2889 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 83,077 ആയി ഉയർന്നു. ജാര്‍ഖണ്ഡിനും ബംഗാളിനും പുറമെ മണിപ്പൂരും ലോക്ക് ഡൗൺ നീട്ടി. മഹാരാഷ്ട്രയും ലോക്ക് ഡൗൺ നീട്ടുമെന്ന സൂചനയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നൽകുന്നത്.

ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ മേഖലയിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രോഗബാധിതരേറുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

Also Read: 10,200 കിടക്കകൾ; രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം ഒരുങ്ങുന്നു

PREV
click me!

Recommended Stories

ഇടപെടാൻ വൈകിയതെന്തുകൊണ്ട്? ഇൻഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി
മൂത്രത്തിൽ കല്ലുമായി വന്ന യുവതി, 25,000 രൂപയുടെ ശസ്ത്രക്രിയ; യുട്യൂബ് നോക്കി ഓപ്പറേറ്റ് ചെയ്ത് ക്ലിനിക്ക് ഉടമയും മരുമകനും, ദാരുണാന്ത്യം