
ദില്ലി: രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷത്തില്‍ താഴെ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 20,55,000 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് ഇന്നലെ നടന്നതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഇന്നലെ 3874 പേര്‍ കൊവിഡ‍് ബാധിച്ച് മരിച്ചു.
ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 96,000 പേരുടെ കുറവ് ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 31,29,000 പേരാണ് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച ജില്ലാ മജിസ്ട്രേറ്റുമാരുടെയും പ്രതിരോഗ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗ്സസ്ഥരുടെയും യോഗം തുടരുകയാണ്.