രാജ്യത്തെ കൊവിഡ് രോഗികള്‍ 90 ലക്ഷം കടന്നു

By Web TeamFirst Published Nov 20, 2020, 10:18 AM IST
Highlights

രാജ്യത്ത് ചികിത്സയിലുള്ളത് 4,43,794പേരാണ്. ഇന്നലെ 44,807 പേര്‍ രോഗ മുക്തരായതോടെ രാജ്യത്തെ ആകെ രോഗ മുക്തരുടെ എണ്ണം 84,28,410 ആയി. രോഗ മുക്തി നിരക്ക് 93.6 ശതമാനം. 

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറു ലക്ഷം കടന്നു.  പ്രതിദിന വര്‍ധന 45,882 ആണ്. ആകെ രോഗികളുടെ എണ്ണം 90,04,366 ആയി. ഇന്നലെ 584 പേര്‍ മരിച്ചതോടെ ആകെ മരണം 1,32,162 ആയി. രാജ്യത്ത് ചികിത്സയിലുള്ളത് 4,43,794പേരാണ്. ഇന്നലെ 44,807 പേര്‍ രോഗ മുക്തരായതോടെ രാജ്യത്തെ ആകെ രോഗ മുക്തരുടെ എണ്ണം 84,28,410 ആയി. രോഗ മുക്തി നിരക്ക് 93.6 ശതമാനം. 

ഇന്നലെ 10,83,397 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ദില്ലിയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗ ബാധ 7,546 ആയി. ഇന്നലെ 96 പേര്‍ മരിച്ചതോടെ ദില്ലിയിലെ ആകെ മരണം 8000 കടന്നു. മഹാരാഷ്ട്ര 5,535, ഹരിയാന 2,212,പശ്ചിമ ബംഗാള്‍ 3,620,ആന്ധ്ര 1,316,തമിഴ്നാട് 1,707 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന.

click me!