ഇന്ത്യൻ സൈനികർക്ക് നേരെ ചൈന മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിച്ചെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

By Web TeamFirst Published Nov 20, 2020, 8:57 AM IST
Highlights

 അതിർത്തിയിലെ പ്രശ്ന പരിഹാരത്തിന് ഇരു രാജ്യങ്ങളും ഉടൻ അടുത്ത ചർച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. 

ദില്ലി: അതിർത്തി പ്രദേശമായ ലഡാക്കിൽ ഇന്ത്യൻ സൈനികർക്ക് നേരെ ചൈന മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിച്ചെന്ന റിപ്പോർട്ട് തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അടിസ്ഥാന രഹിതമായ ആക്ഷേപമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു. അതിർത്തിയിലെ പ്രശ്ന പരിഹാരത്തിന് ഇരു രാജ്യങ്ങളും ഉടൻ അടുത്ത ചർച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. 

ചൈന ഇന്ത്യയ്ക്കെതിരെ മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് സംഭവം എന്നായിരുന്നു പ്രചാരണം. ബെയിജിംഗിലെ ഒരു പ്രഫസറുടെ അഭിപ്രായത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ബ്രിട്ടീഷ് പത്രം പ്രസിദ്ധീകരിച്ചത്. 

read more ഇന്ത്യയ്ക്കെതിരെ ചൈന മൈക്രോവേവ് ആയുധം പ്രയോഗിച്ചിട്ടില്ല; വാര്‍ത്തകള്‍ വ്യാജം

 

click me!