
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനാലായിരം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം 14,378 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയി ഉയര്‍ന്നു.
24 മണിക്കൂറിനുള്ളിൽ 1076 പേരാണ് രാജ്യത്ത് പുതുതായി കൊവിഡ് ബാധിച്ചത്. നിലവില്‍ 11,906 പേരാണ് ചികിത്സയില്‍ ഉള്ളത്. രോഗം ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3205 ആയി. 194 പേര്‍ മരിച്ചു. ദില്ലിയിൽ 1640 ആണ് രോഗം ബാധിച്ചവരുടെ എണ്ണം. മധ്യപ്രദേശിൽ 1308, തമിഴ്നാട്ടിൽ 1267, രാജസ്ഥാനിൽ 1131, എന്നിങ്ങനെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കണക്ക്. 1,991 പേര്‍ രാജ്യത്താകെ രോഗവിമുക്തരായെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് വ്യക്തമാക്കുന്നു.
അതേസമയം, രാജ്യത്തെ തീവ്ര കൊവിഡ് ബാധിത മേഖലകളിൽ കൂടുതൽ ദ്രുത പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിറ്റുകളുടെ ക്ഷാമം പരിഹരിച്ച സാഹചര്യത്തിലാണ് പരിശോധനയുടെ എണ്ണം കൂട്ടാനുള്ള നിർദ്ദേശം. അഞ്ച് ലക്ഷം കിറ്റുകളാണ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്ത് തുടങ്ങിയത്.
Also Read: തീവ്ര കൊവിഡ് ബാധിത മേഖലകളിൽ ദ്രുത പരിശോധന; 5 ലക്ഷം കിറ്റുകൾ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam