രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, ആശങ്കയറിയിച്ച് ആരോഗ്യ മന്ത്രാലയം, നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും

Published : Mar 24, 2021, 05:02 PM ISTUpdated : Mar 24, 2021, 05:06 PM IST
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, ആശങ്കയറിയിച്ച് ആരോഗ്യ മന്ത്രാലയം, നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും

Synopsis

ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്നും അക്കാര്യങ്ങളിൽ അതത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സ്ഥിതിയിൽ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ സ്ഥിതി രൂക്ഷമായി തുടരുന്നത്. ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്നും അക്കാര്യങ്ങളിൽ അതത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.

രോഗികൾ കൂടുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണം. വിവാഹം പോലുള്ള ചടങ്ങുകളിൽ ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും ഇല്ലെങ്കിൽ സ്ഥിതീ കൂടുതൽ ഗുരുതരമായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും അര ലക്ഷത്തോടടുക്കുകയാണ്. 24 മണിക്കൂറിനിടെ 47,262 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 18 സംസ്ഥാനങ്ങളിൽ കൊവിഡിൻറെ വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.  736 സാമ്പിളുകളിൽ യു കെ വൈറസ് വകഭേദവും 34 സാമ്പിളുകളിൽ സൗത്ത് ആഫ്രിക്കൻ വകഭേദവുമാണ് കണ്ടെത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി