രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്: 14506 പുതിയ രോഗികള്‍, 30 മരണം

Published : Jun 29, 2022, 10:17 AM ISTUpdated : Jun 29, 2022, 12:07 PM IST
രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്: 14506 പുതിയ രോഗികള്‍, 30 മരണം

Synopsis

 30 പേരാണ് രോഗബാധിതരായി മരിച്ചത്. 11574 പേര്‍ രോഗമുക്തരായി. 

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 14506 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 30 പേരാണ് രോഗബാധിതരായി മരിച്ചത്. 11574 പേര്‍ രോഗമുക്തരായി. ആകെ കൊവിഡ് രോഗികളുടെ എണ്ണം 99,602 ആയി. ഇന്നലെ കൊവിഡ് കേസുകളിൽ നേരിയ കുറവുണ്ടായിരുന്നു. 11798 രോഗികളും 27 മരണവുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ജാഗ്രത കൂട്ടാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തീർത്ഥാടന യാത്രകൾ നടക്കുന്ന സ്ഥലങ്ങളിൽ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക, വാക്സിനേഷൻ സ്വീകരിച്ചവരാണോയെന്ന് പരിശോധിക്കുക, തീർത്ഥാടന കേന്ദ്രങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയത്. 

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്