Latest Videos

അഗ്നിപഥിനെ അനുകൂലിച്ച മനീഷ് തിവാരിയെ തള്ളി കോൺഗ്രസ്; അഭിപ്രായം വ്യക്തിപരം; പദ്ധതി ദേശവിരുദ്ധമെന്ന് നേതൃത്വം

By Web TeamFirst Published Jun 29, 2022, 9:37 AM IST
Highlights

അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ മനീഷ് തിവാരി ലേഖനവും എഴുതിയിരുന്നു

ദില്ലി: അഗ്നിപഥ് പദ്ധതിയെ(agnipath project) അനുകൂലിച്ചുള്ള  കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ(maneesh tiwari) നിലപാട് തള്ളി നേതൃത്വം. പദ്ധതിയെ അനുകൂലിക്കുന്നത് മനീഷ് തിവാരിയുടേത് വ്യക്തിപരമായ നിലപാട് മാത്രമെന്നാണ് കോൺഗ്രസ്(congress) നേതൃത്വത്തിൻറെ നിലപാട്.അഗ്നിപഥ് ദേശവിരുദ്ധവും, യുവാക്കളോട് കടുത്ത അനീതി കാട്ടുന്നതെന്നും ജയ്റാം രമേശ് പ്രതികരിച്ചു.  അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ മനീഷ് തിവാരി ലേഖനവും എഴുതിയിരുന്നു

അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്ന് നേതൃത്വം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.   പദ്ധതി പിൻവലിക്കും വരെ പോരാട്ടം തുടരും. കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുൽ ആരോപിച്ചു, സൈന്യത്തിൽ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സർക്കാർ തകർത്തു. റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

അഗ്നിപഥിനെതിരെ കർഷക സമര മാതൃകയിൽ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം ഒരുങ്ങുന്നു

അഗ്നിപഥിനെതിരെ   കർഷക സമര മാതൃകയിൽ പ്രതിഷേധം ഒരുങ്ങുന്നു. 12 ഇടത് വിദ്യാർത്ഥി - യുവജന  സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.ജൂൺ 29 ന് രാജ്യവ്യാപക പ്രതിഷേധം നടത്തും.കൂടുതൽ സംഘടനകളെ സമരത്തിലേക്ക് സഹകരിപ്പിക്കുമെന്ന് DYFI ദേശീയ അധ്യക്ഷൻ എ എ റഹീം പറഞ്ഞു.സമരം സംഘടിപ്പിക്കുന്ന ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ ഇന്ന് സംയുക്ത യോഗം ചേർന്നു .വില്ലേജ് തലത്തിലും സമരം സംഘടിപ്പിക്കും.

ബീഹാറിൽ സൈനിക ജോലിക്കായി തയ്യാറെടുക്കുന്നവർ അഗ്നിപഥിനായുള്ള തീവ്രപരിശീലനത്തില്‍

അഗ്നിവീറുകളുടെ നിയമനം: ഇതുവരെ രജിസ്റ്റർ ചെയ്തത് 56960 പേർ
 

click me!