എട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകം, പരിശോധനകൾ വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Published : Jun 28, 2020, 03:01 PM ISTUpdated : Jun 28, 2020, 03:08 PM IST
എട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകം, പരിശോധനകൾ വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Synopsis

മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതതരിൽ എൺപത്തിയഞ്ച് ശതമാനവും.

ദില്ലി: രാജ്യത്തെ ഏട്ടു സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്രസർക്കാർ. രോഗവ്യാപനം തടയാൻ പരിശോധകൾ ഇനിയും കൂട്ടാനാണ് കേന്ദ്രസർക്കാ‍ർ നിർദ്ദേശം. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതതരിൽ എൺപത്തിയഞ്ച് ശതമാനവും. കൊവിഡ് മരണത്തിന്റ 87ശതമാനവും ഈ സംസ്ഥാനങ്ങളിൽ ആണെന്നാണ് കേന്ദ്രസർക്കാർ കണക്കുകൾ.

ഈ സംസ്ഥാനങ്ങളിലെ രോഗനിയന്ത്രണം വലിയ പ്രതിസന്ധിയാണ്. പരിശോധനകൾ കൂട്ടി കൂടുതൽ രോഗികളെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റാനാണ് കേന്ദ്രസർക്കാർ നി‍ർദ്ദേശം. ഒപ്പം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘം ഈ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപ്പിക്കും. 

നിലവിൽ ഗുജറാത്ത്,മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ഒരു സംഘം സന്ദർശനം നടത്തുകയാണ്. കൂടുതൽ
കേന്ദ്രസംഘത്തെ ഇതിനായി നിയോഗിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗബാധ ഇത്യാദമായി ഇന്ത്യയിൽ ഇരുപതിനായിരത്തിന് അടുത്തെത്തി. അതേസമയം ജാഗ്രതയിൽ വീഴ്ച്ച വരുത്തുന്നവർ മറ്റുള്ളവർക്ക് രോഗം പടർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അൺലോക്ക് തുടരണം എന്ന് നിർദ്ദേശിച്ച പ്രധാനമന്ത്രി ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മേഘാലയിലെ കല്‍ക്കരി ഖനി അപകടത്തില്‍ മരണം 27 ആയി, 12 മൃതശരീരങ്ങൾ തിരിച്ചറിഞ്ഞു; മരണസംഖ്യ കൂടാൻ സാധ്യത
അപ്രതീക്ഷിതം!, നിറയെ ആളുകളുമായി ഭീമൻ ആകാശ ഊഞ്ഞാൽ തകര്‍ന്നുവീണു, ഇൻസ്പെക്ടര്‍ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്ക്