ലണ്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ 8 പേര്‍ക്ക് കൊവിഡ്; യുകെയിൽ കണ്ടെത്തിയ വൈറസിന്‍റ വകഭേദമുണ്ടോയെന്ന് സംശയം

By Web TeamFirst Published Dec 22, 2020, 12:45 PM IST
Highlights


ബ്രിട്ടണില്‍ കണ്ടെത്തിയ പുതിയ വകഭേദമാണോയെന്ന് അറിയാന്‍ വിമാനയാത്രക്കാരില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. ലാബുകളോട് ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

ദില്ലി: കൊറോണ വൈറസിന്‍റ പുതിയ വകഭേദം യുകെയില്‍ കണ്ടത്തിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി ഇന്ത്യ. ലാബുകൾ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കി. യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ 8 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 19,556 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വകഭേദം ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിവിധ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാക്കി.മഹാരാഷ്ട്രയും പഞ്ചാബും  നഗരങ്ങളില്‍  കര്‍ഫ്യു ഏര്‍പ്പെടുത്തി. യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ പലര്‍ക്കും കൊവിഡ‍് സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലി,കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിയ യാത്രക്കാര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രിട്ടണില്‍ കണ്ടെത്തിയ പുതിയ വകഭേദമാണോയെന്ന് അറിയാന്‍ വിമാനയാത്രക്കാരില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. ലാബുകളോട് ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.  ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന വാകിസിന്‍ പരീക്ഷണത്തിന് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തിരിച്ചടിയല്ലെന്ന് വിദഗ്ധര്‍ പറയുന്നു. അതേ സമയം രാജ്യത്ത് 24 മണിക്കൂറിനിടെ 19,556 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു . ഇതോടെ ആകെ കൊവിഡ‍് രോഗികളുടെ എണ്ണം 1,00,75,116 ആയി. 301 പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,46,111 ആയി ഉയര്‍ന്നു. 96 ലക്ഷത്തില്‍ പരം പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്

click me!