അമിത ജോലിഭാരം; മൈസൂരിൽ ആരോ​ഗ്യപ്രവർത്തകൻ ആത്മഹത്യ ചെയ്തു

By Web TeamFirst Published Aug 21, 2020, 11:18 AM IST
Highlights

ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൈസൂർ ജില്ലയിലെ ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ പണിമുടക്കിലാണ്. ഇതോടെ ജില്ലയിൽ കൊവിഡ് പ്രതിരോധ നടപടികൾ നിലച്ചു.  
 
ബം​ഗളൂരു: അമിത ജോലിഭാരം താങ്ങാനാവാതെ മൈസൂരിൽ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്തു.  നഞ്ചങ്കോട് താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ.നരേന്ദ്രയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. റാപ്പിഡ് ടെസ്റ്റ് ടാർ​ഗറ്റ് തികയ്ക്കാൻ സാധിക്കാഞ്ഞതിനാൽ സീനിയർ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.

ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൈസൂർ ജില്ലയിലെ ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ പണിമുടക്കിലാണ്. ഇതോടെ ജില്ലയിൽ കൊവിഡ് പ്രതിരോധ നടപടികൾ നിലച്ചു.  
 
Read Also: ശേഖരിക്കുന്നത് ടവ‍ർ ലൊക്കേഷൻ, സര്‍ക്കാർ തീരുമാനത്തിൽ തെറ്റില്ലെന്ന് ഹൈക്കോടതി;ചെന്നിത്തലയുടെ ഹർജിയിൽ തീര്‍പ്പ്...

click me!