മഴക്കെടുതി; പത്തു സംസ്ഥാനങ്ങളിലായി 876 മരണമെന്ന് കേന്ദ്രം, ഏറ്റവും കൂടുതൽ പശ്ചിമബം​ഗാളിൽ

By Web TeamFirst Published Aug 21, 2020, 10:04 AM IST
Highlights

ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് പശ്ചിമബം​ഗാളിലാണ്. ഇവിടെ 255 പേർ മരിച്ചെന്നാണ് ഔദ്യോ​ഗിക കണക്ക്. കേരളത്തിൽ 107 പേരാണ് മഴക്കെടുതികളിൽ മരിച്ചത്. 

ദില്ലി: കേരളം അടക്കമുള്ള പത്തു സംസ്ഥാനങ്ങളിലായി മഴക്കെടുതിയിൽ 876 പേർ ഇതുവരെ മരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് പശ്ചിമബം​ഗാളിലാണ്. ഇവിടെ 255 പേർ മരിച്ചെന്നാണ് ഔദ്യോ​ഗിക കണക്ക്.

കേരളത്തിൽ 107 പേരാണ് മഴക്കെടുതികളിൽ മരിച്ചത്. അസമിൽ 139 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 12 സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ദുരന്ത നിവാരണ ഡിവിഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ മൺസൂൺ സീസണിൽ, കഴിഞ്ഞ ബുധനാഴ്ച വരെയുള്ള കണക്കുകളനുസരിച്ചാണ് റിപ്പോർട്ട്. 
 

Read Also: ഫേസ്ബുക്ക് ദുരുപയോ​ഗം: നോട്ടീസയച്ച് പാർലമെന്റിന്റെ ഐടി സ്ഥിരം സമിതി, ഫേസ്ബുക്ക് ഉദ്യോ​ഗസ്ഥർ ഹാജരാകണം...
 

click me!