കൊവിഡ് സുരക്ഷാ ഉപകരണങ്ങളില്ല; ദില്ലി ആശുപത്രിയിൽ നഴ്സുമാർ പ്രതിഷേധത്തിൽ, പങ്കെടുക്കുന്നവരിൽ മലയാളികളും

Web Desk   | Asianet News
Published : Jun 16, 2020, 11:48 AM IST
കൊവിഡ് സുരക്ഷാ ഉപകരണങ്ങളില്ല; ദില്ലി ആശുപത്രിയിൽ നഴ്സുമാർ പ്രതിഷേധത്തിൽ, പങ്കെടുക്കുന്നവരിൽ മലയാളികളും

Synopsis

നൂറിലധികം മലയാളി നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. കൊവിഡ് വാർഡിൽ രോഗികൾക്കും നഴ്സുമാർക്കും ഒരേ ശുചിമുറിയാണ് നൽകിയിരിക്കുന്നതെന്ന് നഴ്സുമാർ പറയുന്നു. കഴിഞ്ഞ മാസത്തെ ശമ്പളവും വെട്ടിക്കുറച്ചിട്ടുണ്ട്. 

ദില്ലി: ദില്ലിയിലെ പ്രെമിസ് (PRIMUS) ആശുപത്രിയിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് നഴ്സുമാരുടെ പ്രതിഷേധം. കൊവിഡ് വാർഡിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകുന്നില്ലെന്നാണ് നഴ്സുമാരുടെ പരാതി. നൂറിലധികം മലയാളി നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. 

കൊവിഡ് വാർഡിൽ രോഗികൾക്കും നഴ്സുമാർക്കും ഒരേ ശുചിമുറിയാണ് നൽകിയിരിക്കുന്നതെന്ന് നഴ്സുമാർ പറയുന്നു. കഴിഞ്ഞ മാസത്തെ ശമ്പളവും വെട്ടിക്കുറച്ചിട്ടുണ്ട്. ആശുപത്രിക്ക് മുമ്പിലാണ് നഴ്സുമാർ പ്രതിഷേധിക്കുന്നത്. 

അതേസമയം, കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ കൊവിഡ് ആശുപത്രിയാക്കാൻ തീരുമാനമായി. ന്യൂ ഫ്രണ്ട്സ് കോളനിയിലുള്ള ഹോട്ടൽ സൂര്യ ആണ് കൊവിഡ് ആശുപത്രിയാക്കുന്നത്. ഹോളി ഫാമിലി ആശുപത്രിയോട് ചേർന്നായിരിക്കും ഈ ചികിത്സാകേന്ദ്രം പ്രവർത്തിക്കുക. 

അതിനിടെ, ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് അദ്ദേഹത്തെ രാജീവ് ​ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  സ്രവസാമ്പിൾ കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കെജരിവാൾ, ദില്ലി ലഫ്.ഗവർണർ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Read Also: ആർട്സ് ആന്റ് സയൻസ് കോളേജുകളിലെ സീറ്റുകൾ വർധിപ്പിക്കുമെന്ന് സർക്കാർ...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീതി കിട്ടിയില്ല, അവൾ മരണത്തിന് കീഴടങ്ങി; മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സം​ഗത്തിനിരയായ 20കാരി മരിച്ചു
'ദൈവഹിതം' ഭയന്ന് ഷിൻഡെ, മഹാരാഷ്ട്രയിൽ വീണ്ടും റിസോർട്ട് നാടകം, കൗൺസിലർമാരെ ആഡംബര ഹോട്ടലിലേക്ക് മാറ്റി ശിവസേന