കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സഞ്ചയന കര്‍മ്മത്തിനിടെ 'പരേതന്‍' ജീവനോടെ തിരിച്ചെത്തി

Published : Nov 23, 2020, 01:43 PM ISTUpdated : Nov 23, 2020, 01:44 PM IST
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സഞ്ചയന കര്‍മ്മത്തിനിടെ 'പരേതന്‍' ജീവനോടെ തിരിച്ചെത്തി

Synopsis

നവംബര്‍ 13ാം തിയതി രോഗി മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുന്നു. ഇതിന് പിന്നാലെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. വെള്ളിയാഴ്ച സഞ്ചയനത്തിനുള്ള ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് പരേതന്‍ മരിച്ചിട്ടില്ലെന്ന വിവരം ലഭിക്കുന്നത്. 

കൊല്‍ക്കത്ത: കൊവിഡ് ബാധിച്ച് മരിച്ച് മൃതസംസ്കാരത്തിന് ശേഷം പരേതന്‍ ജീവനോടെ വീട്ടിലെത്തി. പശ്ചിമബംഗാളിലെ പാര്‍ഗ്നാസ് ജില്ലയിലാണ് സംഭവം. കൊവിഡ് ബാധിച്ച മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചതിന് പിന്നാലെയാണ് എഴുപത്തഞ്ചുകാരനായ ശിബ്ദാസ് ബാനര്‍ജിയുടെ മൃതസംസ്കാരം നടത്തുന്നത്. നവംബര്‍ നാലാം തിയതിയാണ് ശിബ്ദാസ് ബാനര്‍ജിയെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ബാല്‍റാംപൂര്‍ ബസു ആശുപത്രിയിലാണ് ശിബ്ദാസിനെ പ്രവേശിപ്പിച്ചത്. 

നവംബര്‍ 13ാം തിയതി രോഗി മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുന്നു. ഇതിന് പിന്നാലെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. വെള്ളിയാഴ്ച സഞ്ചയനത്തിനുള്ള ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് പരേതന്‍ മരിച്ചിട്ടില്ലെന്ന വിവരം ലഭിക്കുന്നത്. ആശുപത്രിയില്‍ നിന്ന് സംഭവിച്ച പിഴവിനെ തുടര്‍ന്ന് മറ്റാരുടേയോ മൃതദേഹം ശിബ്ദാസിന്‍റേതാണെന്ന പേരില്‍ വീട്ടുകാര്‍ക്ക് കൈമാറുകയായിരുന്നു. പിന്നീടാണ് ആശുപത്രിയില്‍ ശിബ്ദാസിനെ രോഗമുക്തി നേടിയ നിലയില്‍ ആശുപത്രിയില്‍ കണ്ടെത്തുന്നത്. 

സംഭവത്തില്‍ നാലംഗ സമിതി അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തപസ് റോയ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് വിശദമാക്കി. മോഹിനിമോഹന്‍ മുഖര്‍ജി എന്ന എഴുപത്തിയഞ്ചുകാരന്‍റെ മൃതദേഹമാണ് ശിബ്ദാസാണെന്ന പേരില്‍ ബന്ധുക്കള്‍ നല്‍കിയത്. ശിബ്ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അതേദിവസം തന്നെയായിരുന്നു മുഖര്‍ജിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം ഗുരുതരമായതോടെ മുഖര്‍ജിയെ ബാരാസതിലെ കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

ഈ സമയത്ത് മുഖര്‍ജിയുടേതിന് പകരം അയച്ചത് ശിബ്ദാസിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടാകാമെന്നും ഈ അശ്രദ്ധയാണ് മൃതദേഹം മാറി നല്‍കുന്നതിന് കാരണമായതെന്നുമാണ് നിരീക്ഷണം. കൊവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം ബന്ധുക്കളെ അടുത്ത് നിന്ന് കാണാന്‍ അനുവദിച്ചിരുന്നില്ല ഇത് മൂലം സംസ്കാര സമയത്തും അബദ്ധം തിരിച്ചറിയാതെ പോവുകയായിരുന്നു. ശിബ്ദാസ് രോഗമുക്തി നേടിയതോടെ മുഖര്‍ജിയുടെ വീട്ടുകാരെ ആശുപത്രിയില്‍ നിന്ന് വിവരമറിയിച്ചു. എന്നാല്‍ വീട്ടുകാര്‍ക്ക് ശിബ്ദാസിനെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നതോടെയാണ് ആശുപത്രി അധികൃതര്‍ അബദ്ധം തിരിച്ചറിയുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാവിക സേന ആസ്ഥാനത്തിനടുത്ത് പരിക്കേറ്റ നിലയിൽ കടൽകാക്ക; പരിശോധനയിൽ ശരീരത്തിൽ ജിപിഎസ്, വനംവകുപ്പിന് കൈമാറി
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു; കാരണം വ്യക്തമാക്കാതെ നീട്ടിയത് കേന്ദ്ര നിര്‍ദേശ പ്രകാരം