രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞിട്ടും ദില്ലിയിൽ അതിതീവ്രം: ആകെ കേസുകൾ അഞ്ച് ലക്ഷം കടന്നു

By Web TeamFirst Published Nov 19, 2020, 6:52 AM IST
Highlights

രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുമ്പോഴും ദില്ലിയിൽ രോഗ വ്യാപനം അതിതീവ്രമായി തുടരുന്നു. ദില്ലിയിൽ ആകെ രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇന്നലെ മാത്രം 131 പേരാണ് ദില്ലിയിൽ കൊവിഡ് ബാധിച്ചു മരിച്ചത്. 

അതിനിടെ രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. വ്യാപനം തടയാൻ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന ബിജെപിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് കെജരിവാളിന്റെ നീക്കം. 

അതെ സമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 89 ലക്ഷത്തിലേക്ക് എത്തി. പ്രതിദിന രോഗികളുടെ എണ്ണം നാല് ദിവസമായി നാൽപതിനായിരത്തിൽ താഴെയാണ് .

click me!