ദില്ലിയിൽ കൊവിഡ് വ്യാപനം സൂപ്പർ സ്പ്രെഡിലേക്ക്; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 8593 കേസുകള്‍

By Web TeamFirst Published Nov 12, 2020, 6:59 AM IST
Highlights

ദില്ലിയിൽ കൊവിഡ് സൂപ്പർ സ്പ്രെഡിലേക്ക് നീങ്ങുന്നവെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് കഴിഞ്ഞ ദിവസത്തെ കണക്കുകൾ. 

ദില്ലി:  ദില്ലിയിൽ കൊവിഡ് വ്യാപനം സൂപ്പർ സ്പ്രെഡിലേക്ക് നീങ്ങുന്നു. പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനയാണ് തലസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 8593 പേരാണ് ദില്ലയില്‍ രോഗബാധിതരായത്. ദില്ലിയിൽ കൊവിഡ് സൂപ്പർ സ്പ്രെഡിലേക്ക് നീങ്ങുന്നവെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ രൺദീപ് ഗുലേറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് കഴിഞ്ഞ ദിവസത്തെ കണക്കുകൾ. 

അതേസമയം രാജ്യത്ത് കൊവിഡ് മുക്തരുടെ രാജ്യത്ത് എണ്ണം 80.5 ലക്ഷം കവിഞ്ഞു. രോഗമുക്തി നിരക്ക് 93 ശതമാനമായി. ആകെ രോഗ ബാധിതർ 87 ലക്ഷത്തിനടുത്താണെങ്കിലും ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിൽ താഴെ മാത്രമാണ്‌. പശ്ചിമ ബംഗാൾ 3,872 പേര്‍ക്ക്, മഹാരാഷ്ട്ര 4,907 പേര്‍ക്ക് എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തത്.
 

click me!