
ദില്ലി: രാജ്യത്ത് കൊവിഡ് രോഗബാധിതർ 58 ലക്ഷം കടന്നു. കഴിഞ്ഞ ആറുദിവസമായി പ്രതിദിന രോഗ ബാധിതരേക്കാൾ കൂടുതൽ രോഗമുക്തിയാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകളിൽ ഇന്ന് പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടാനാണ് സാധ്യത.
മഹാരാഷ്ട്രയിൽ ഇന്നലെ 19,164 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിൽ 7,855 ഉം കർണാടകയിൽ 7710 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ. കൊവിഡ് ചികിൽസയിലായിരുന്ന ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഡെങ്കി സ്ഥിരീകരിച്ചതോടെ ആരോഗ്യനില മോശമായി.
കൊവിഡാനന്തര ചികിൽസയിലുള്ള അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗൊയിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിൽ മന്ത്രി ഏക്നാഥ് ഷിൻഡേയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam