
ദില്ലി: ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 12.30-ന് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ബീഹാറിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.
243 അംഗ ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും അതിൻ്റെ ഫലവും ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വലിയ സ്വാധീനമായിരിക്കും സൃഷ്ടിക്കുക. ബിജെപിക്കും കോൺഗ്രസിനും ബീഹാർ തെരഞ്ഞെടുപ്പ് ശക്തി തെളിയിക്കാനുള്ള അവസരമാണെങ്കിൽ ജെഡിയുവിനും ആർജെഡിക്കും ഇതു നിലനിൽപ്പിൻ്റെ കൂടി പോരാട്ടമാണ്.
2015-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി 80 സീറ്റും ജെഡിയു 71 സീറ്റും നേടിയിരുന്നു. ബി.ജെ.പി 53 സീറ്റുകളും കോണ്‍ഗ്രസ് 27 സീറ്റുകളും നേടി. മറ്റു ചെറുപാർട്ടികൾ ചേർന്ന് 12 സീറ്റുകളും നേടി. 2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള നാൽപ്പത് സീറ്റിൽ 17ഉം ബിജെപിയാണ് നേടിയത്. ജെഡിയു 16 സീറ്റുകളും എൽജെപി ആറ് സീറ്റുകളും കോൺഗ്രസ് ഒരു സീറ്റും നേടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam