Latest Videos

ഇന്ത്യയിൽ ഒക്ടോബറിൽ മൂന്നാം തരം​ഗത്തിന് സാധ്യതയെന്ന് വിദ​ഗ്ധ സമിതി റിപ്പോർട്ട്

By Web TeamFirst Published Aug 23, 2021, 8:48 AM IST
Highlights

ഒക്ടോബർ അവസാനത്തോടെ കൊവിഡ് തരംഗം ഉയർന്ന സംഖ്യയിൽ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ. ഇത് മുന്നിൽ കണ്ട് ആരോ​ഗ്യ സംവിധാനങ്ങൾ സജ്ജമാക്കണമെന്നാണ് നിർദേശം.

ദില്ലി: ഇന്ത്യയിൽ ഒക്ടോബറിൽ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻ്റിൻ്റെ വിദ്ഗധ സമിതി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം നിയോഗിച്ച സമിതി പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകി. 

ഒക്ടോബർ അവസാനത്തോടെ കൊവിഡ് തരംഗം ഉയർന്ന സംഖ്യയിൽ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ. ഇത് മുന്നിൽ കണ്ട് ആരോ​ഗ്യ സംവിധാനങ്ങൾ സജ്ജമാക്കണമെന്നാണ് നിർദേശം.

കുട്ടികളിൽ രോഗ വ്യാപനത്തിന് സാധ്യത കണക്കിലെടുത്ത് നടപടികൾ സ്വീകരിക്കണം. മറ്റു ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് വാക്സിൻ മുൻഗണ നൽകുന്ന രീതിയിൽ ക്രമീകരണങ്ങൾ തുടങ്ങണം. എല്ലാ ആശുപത്രികളിലും ശിശുരോഗ വിദഗ്ധരുടെ സേവനം ഉറപ്പാക്കണമെന്നും 
വിദ​ഗ്ധ സമിതി റിപ്പോർട്ട് ആവശ്യപ്പെടുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!