രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരത്തിനടുത്ത്; ഇതുവരെ മരണം 1981

By Web TeamFirst Published May 9, 2020, 9:18 AM IST
Highlights

കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് 39834 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3320 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 17847 പേർരോ​ഗമുക്തി നേടിയതായാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
 

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59,662 ആയി. 1981 പേരാണ് രോ​ഗം ബാധിച്ച് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് 39834 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3320 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 17847 പേർരോ​ഗമുക്തി നേടിയതായാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയിൽ  കൊവിഡ് രോഗികളുടെ എണ്ണം 19,000 കടന്നു. ഇന്നലെ മാത്രം  1089 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 19,063 ആയി. ഇന്ന് 37 പേ‍രാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 731 ആയി ഉയര്‍ന്നു. ഇതുവരെ 3470 പേർ‍ക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുംബൈയിൽ രോഗികളുടെ എണ്ണം 11967 ൽ എത്തി. ധാരാവിയിൽ 25 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് രോഗികളുടെ എണ്ണം 808 ആയി. 26 പേരാണ് ധാരാവിയിൽ ഇതുവരെ മരിച്ചത്.

രാജ്യത്ത് കൊവിഡ് രോ​ഗത്തിൽ നിന്ന് മുക്തരാകുന്നവരുടെ നിരക്ക് ഉയരുകയാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. 29.36 ശതമാനമാണ് നിലവിലെ രോ​ഗമുക്തി നിരക്ക്. 216 ജില്ലകൾ ഇതിനോടകം കൊവിഡ് മുക്തമായെന്നും ആരോ​ഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 

Read Also: ലോകത്ത് കൊവിഡ് മരണം രണ്ടേമുക്കാല്‍ ലക്ഷം കടന്നു; രോഗികള്‍ 40 ലക്ഷത്തിലധികം...

 

click me!