വന്ദേഭാരത് ദൗത്യം; ലണ്ടനില്‍ നിന്നുള്ള സര്‍വ്വീസിന് ഇന്ന് തുടക്കം

Published : May 09, 2020, 06:30 AM ISTUpdated : May 09, 2020, 07:44 AM IST
വന്ദേഭാരത് ദൗത്യം; ലണ്ടനില്‍ നിന്നുള്ള സര്‍വ്വീസിന് ഇന്ന് തുടക്കം

Synopsis

ഇന്നലെ നിശ്ചയിച്ചിരുന്ന കുവൈറ്റ് ഹൈദരാബാദ് വിമാനം ഇന്ന് പുറപ്പെടും. 

ദില്ലി: വന്ദേഭാരത് മിഷന്‍റെ ഭാഗമായി ലണ്ടനിൽ നിന്നുളള വിമാന സർവ്വീസിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് ലണ്ടനിൽ നിന്ന് തിരിക്കുന്ന വിമാനം നാളെ പുലർച്ചെ ഒന്നരയ്ക്ക് മുംബൈയിലെത്തും. ഇന്നലെ നിശ്ചയിച്ചിരുന്ന കുവൈറ്റ് ഹൈദരാബാദ് വിമാനം ഇന്ന് പുറപ്പെടും. ബംഗ്ളാദേശിലെ ധാക്കയിൽ നിന്ന് ഒരു വിമാനം കൂടി ഇന്ന് ദില്ലിക്ക് വരും. മലേഷ്യയിലെ ക്വാലാലംപുരിൽ നിന്നും വിമാനം മുംബൈയിൽ എത്തുന്നുണ്ട്.

അമേരിക്കയിൽ കുടുങ്ങിക്കിടക്കുന്നവരെ മടക്കിക്കൊണ്ടു വരാനുള്ള ആദ്യ വിമാനം ഇന്ന് സാൻഫ്രാൻസിസ്കോയിൽ ഇറങ്ങും. നാളെ ഇന്ത്യൻ സമയം രാവിലെ
പതിനൊന്നോടെ വിമാനം ഇന്ത്യയ്ക്ക് തിരിക്കും. അതേ സമയം അമേരിക്കയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പടെയുള്ളവർക്കായി ബെംഗളൂരുവിലേക്ക് ഒരു സർവ്വീസ്
വേണം എന്ന ആവശ്യം ശക്തമാണ്. നിലവിൽ, മുംബൈ, ദില്ലി, ഹൈദരാബാദ് നഗരങ്ങളിലേക്കാണ് അമേരിക്കയിൽ നിന്നുള്ള സർവ്വീസുകൾ.

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്