അഞ്ചു പേർക്കു കൂടി കൊവിഡ്; മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 135

Web Desk   | Asianet News
Published : Mar 27, 2020, 11:44 AM ISTUpdated : Mar 27, 2020, 12:00 PM IST
അഞ്ചു പേർക്കു കൂടി കൊവിഡ്; മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 135

Synopsis

മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരിൽ അമ്പതു ശതമാനവും 31നും 50നുമിടയിൽ പ്രായമുള്ളവരാണ്. രോഗികളിൽ 66 ശതമാനവും വിദേശയാത്ര നടത്തി തിരിച്ചുപവന്നവരാണ്. കൂടുതൽ പേരും അമേരിക്കയിൽ നിന്നും യുഎഇയിൽ നിന്നും എത്തിയവരാണ്. 

മുംബൈ: മഹാരാഷ്ട്രയിൽ അഞ്ച് പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 135 ആയി. അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ മരിച്ചത്. 

വിദർഭ പ്രവിശ്യയിലെ നാഗ്പൂരിൽ നാലും ഗോണ്ടിയ ജില്ലയിൽ ഒന്നും കൊവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ദില്ലിയിൽ നിന്നെത്തിയ നാഗ്പൂർ സ്വദേശിയായ 43കാരന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളാണ് ഇന്ന് പരിശോധനാഫലം പോസിറ്റിവ് ആയവരെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 

മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരിൽ അമ്പതു ശതമാനവും 31നും 50നുമിടയിൽ പ്രായമുള്ളവരാണ്. രോഗികളിൽ 66 ശതമാനവും വിദേശയാത്ര നടത്തി തിരിച്ചുപവന്നവരാണ്. കൂടുതൽ പേരും അമേരിക്കയിൽ നിന്നും യുഎഇയിൽ നിന്നും എത്തിയവരാണ്. 

ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കടകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പച്ചക്കറി, പലചരക്ക് കടകൾക്കും മരുന്ന് കടകൾക്കും ആണ് നിബന്ധനകളോടെ ഇളവ് അനുവദിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനോട് ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സൈന്യത്തെ വിളിക്കേണ്ടി വരുമെന്നും ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞിരുന്നു.

Read Also: പട്ടാളത്തെ ഇറക്കാൻ നിർബന്ധിക്കരുത്': താക്കീതുമായി അജിത് പവാർ..

കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ