രാജ്യത്ത് കൊവിഡ് ബാധിതർ 92 ലക്ഷം കടന്നു; രോ​ഗമുക്തി 93.76 ശതമാനം; ഇതുവരെ മരണം 1,34,669

By Web TeamFirst Published Nov 25, 2020, 10:38 AM IST
Highlights

 4,44,746 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 37,816 പേര്‍ രോഗ മുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 86,42,771 ആയി ഉയര്‍ന്നു. 

ദില്ലി: രാജ്യത്തെ കൊവി‍ഡ് ബാധിതരുടെ എണ്ണം 92,22,217 ആയി ഉയര്‍ന്നു. 44,376 ആണ് പ്രതിദിന വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 481 പേര്‍ മരിച്ചതോടെ ആകെ മരണം 1,34,669 ആയി. 4,44,746 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 37,816 പേര്‍ രോഗ മുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 86,42,771 ആയി ഉയര്‍ന്നു. 

93.76 ശതമാനം ആണ് രോ​ഗമുക്തി നിരക്ക്. അതിനിടെ ദില്ലിയിൽ രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. 6224 പേരാണ് ദില്ലിയിൽ ഇന്നലെ രോഗബാധിതരായത്. ഇന്നലെയും മരണം നൂറുകടന്നിരുന്നു. 109 പേരാണ് ഇന്നലെ മരിച്ചത്. മഹാരാഷ്ട്രയില്‍ 5439, രാജസ്ഥാന്‍ 3314,ഗുജറാത്ത് 1510  എന്നിങ്ങനെയാണ് പ്രതിദിന വര്‍ധന. രോഗബാധ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ചില സംസ്ഥാനങ്ങള്‍ കൊവിഡ‍് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 

ദില്ലിയില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ അറിയിച്ചു.  റെയില്‍വേ സ്റ്റേഷനുകളിലും അതിര്‍ത്തികളിലും മഹാരാഷ്ട്ര പരി്ശോധന കേന്ദ്രങ്ങള്‍ സജ്ജമാക്കി.  ദില്ലിയിലെത്തി മടങ്ങുന്നവര്‍ക്ക് ഹരിയാന അതിര്‍ത്തിയിലും പരിശോധനാ സൗകര്യമൊരുക്കി.


 

click me!