
ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ടം നാളെ മുതൽ ആരംഭിക്കും. കുത്തിവയ്പ്പ് 60 വയസ്സ് പിന്നിട്ടവർക്കും 45 വയസ്സിന് മുകളിലുള്ള രോഗബാധിതരായവർക്കും. സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 250 രൂപയായി വാക്സിന്‍റെ വില നിശ്ചയിച്ചു. വാക്സിനേഷന്‍റെ പുതിയ മാർഗ്ഗ രേഖ കേന്ദ്രം ഇന്ന് പുറത്തിറക്കിയേക്കും.
അതേ സമയം രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വാക്സിൻ 250 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപനം. ഒരു ഡോസിനാണ് 250 രൂപ ഈടാക്കുക. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയടക്കമാണ് ഇത്. സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവെയ്പ്പ് സൗജന്യമായിരിക്കും. തിങ്കളാഴ്ചയാണ് രണ്ടാംഘട്ട കുത്തിവെയ്പ്പ് ആരംഭിക്കുന്നത്.
നാളെ കുത്തിവെപ്പിന്‍റെ രണ്ടാംഘട്ടം തുടങ്ങാനിരിക്കെ രജിസ്ട്രേഷനുള്ള മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കി. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കും നാല്‍പ്പത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള രോഗബാധിതരായവർക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ എടുക്കാൻ അവസരം. കുത്തിവെപ്പിനുള്ള രജിസ്ട്രേഷന്‍ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.
മൂന്ന് തരത്തില്‍ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്യാനാകും. ആരോഗ്യസേതു ആപ്പിലൂടെയോ കോ വിന്‍ ആപ്പിലൂടെയോ സ്വന്തമായി രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യം അനുസരിച്ച് വാക്സീന്‍ കേന്ദ്രവും സമയവും ഇതിലൂടെ തെരഞ്ഞെടുക്കാനാകും. വാക്സീൻ കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് രജിസ്റ്റര്‍ ചെയ്യാമെന്നതാണ് രണ്ടാമത്തെ രീതി. ഇതോടൊപ്പം ആശ വര്‍ക്കര്‍മാരുടെയും മറ്റ് രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവർത്തകര്‍ വഴിയും രജിസ്റ്റര്‍ ചെയാനാകും. കുത്തിവെപ്പിനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കരുതണം.
രോഗികളായ നാല്‍പ്പത്തിയഞ്ച് വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഇതുവരെ എഴുപത് ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് എംപാനല്‍ സ്വകാര്യ ആശുപത്രികള്‍, കേന്ദ്രസർക്കാര്‍ ആരോഗ്യപദ്ധതിയിലെ സ്വകാര്യ ആശുപത്രികള്‍, സംസ്ഥാന സർക്കാര്‍ ആരോഗ്യപദ്ധതിയിലെ ആശുപത്രികള്‍ എന്നിവയിലൂടെ കുത്തിവെപ്പ് നല്‍കും.
രണ്ടാംഘട്ടം മാര്‍ച്ച് ഒന്നിന് തുടങ്ങാനിരിക്കെ ക്യാബിനെറ്റ് സെക്രട്ടറി രൗജീവ് ഗൗബ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഇന്ന് ചര്‍ച്ച നടത്തി. കൊവിഡ് കേസുകള്‍ വീണ്ടും കൂടി വരുന്ന സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam