കൊവിഡ് വാക്സിൻ വിതരണത്തിന്റെ തീയ്യതി പ്രഖ്യാപനം ഉടൻ; ഈ ആഴ്ച തന്നെ വിതരണം തുടങ്ങിയേക്കും

Published : Jan 05, 2021, 07:56 AM ISTUpdated : Jan 05, 2021, 09:01 AM IST
കൊവിഡ് വാക്സിൻ വിതരണത്തിന്റെ തീയ്യതി പ്രഖ്യാപനം ഉടൻ; ഈ ആഴ്ച തന്നെ വിതരണം തുടങ്ങിയേക്കും

Synopsis

കൊവിഷീൽഡ് വാക്സിനായി 1,300 കോടിയുടെ കരാ‌‌ർ കേന്ദ്രസർക്കാർ സീറം ഇൻസ്റ്റിറ്റ്യുമായി ഒപ്പുവക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതിനിടെ കൊവാക്സിൻ അനുമതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടിയുമായി ഭാരത്ബയോടെക്ക് രംഗത്തെത്തി.

ദില്ലി: കൊവിഡ് വാക്സിൻ വിതരണത്തിന്റെ തീയ്യതി പ്രഖ്യാപനം ഉടൻ. ഈ ആഴ്ച തന്നെ കേന്ദ്ര സർക്കാർ വിതരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ വിതരണം ചെയ്യുക. 

കൊവിഷീൽഡ് വാക്സിനായി 1,300 കോടിയുടെ കരാ‌‌ർ കേന്ദ്രസർക്കാർ സീറം ഇൻസ്റ്റിറ്റ്യുമായി ഒപ്പുവക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതിനിടെ കൊവാക്സിൻ അനുമതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടിയുമായി ഭാരത്ബയോടെക്ക് രംഗത്തെത്തി. ഇത്തരം കുറ്റപ്പെടുത്തൽ കമ്പനി അർഹിക്കുന്നില്ലെന്നും എല്ലാ സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് പരീക്ഷണം നടത്തിയെന്നുമാണ് ബയോടെക്ക് എംഡി കൃഷ്ണ ഏലാ അവകാശപ്പെടുന്നത്.

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'