
ദില്ലി: അടിയന്തര അനുമതി ലഭിച്ച ശേഷമുള്ള പത്ത് ദിവസത്തിനകം കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 13ന് വിതരണം തുടങ്ങാൻ സജ്ജമാണ്. കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ മെഗാ വാക്സിൻ സംഭരണശാലകൾ തയ്യാറായിക്കഴിഞ്ഞു. ഇവിടെ നിന്ന് സംസ്ഥാനങ്ങളുടെ സംഭരണശാലകളിലേക്ക് വാക്സിൻ എത്തിക്കുമെന്നും മന്ത്രാലയ വക്താക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യ പ്രവർത്തകർ കൊ -വിൻ ആപ്പിൽ രജിസ്റ്റർ ചെയ്യണ്ടേ ആവശ്യമില്ല. മുൻഗണന പട്ടിക പ്രകാരമുള്ളവരുടെ വിവരങ്ങൾ ആപ്പിൽ ഉണ്ടാകും. എന്നാൽ, കൊവിഡ് മുന്നണി പോരാളികളായ, ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കേണ്ടവർ സ്വയം ആപ്പിൽ വിവരങ്ങൾ നൽകണം. 29,000 കോൾഡ് സ്റ്റോറേജുകൾ മരുന്ന് സൂക്ഷിക്കാൻ സർക്കാർ തയ്യാറാക്കി കഴിഞ്ഞു. ഡ്രൈ റണിൽ എല്ലാ നടപടികളും വിലയിരുത്തിക്കഴിഞ്ഞതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam